ഗ്യാലക്സി എസ്8 വരുന്നു; വിലയും മറ്റ് പ്രത്യേകതകളും

Published : Jan 27, 2017, 10:16 AM ISTUpdated : Oct 04, 2018, 07:00 PM IST
ഗ്യാലക്സി എസ്8 വരുന്നു; വിലയും മറ്റ് പ്രത്യേകതകളും

Synopsis

ഗ്യാലക്സി എസ്8 വിപണിയില്‍ എത്തുന്നു. 2017 ലെ ഏറ്റവും പ്രത്യേകതകള്‍ നിറഞ്ഞ ഫോണ്‍ എന്നാണ് എസ്8ന് സാംസങ്ങ് നല്‍കുന്ന വിശേഷണം. മാര്‍ച്ച് 29ന് വിപണിയില്‍ എത്തുന്ന ഫോണിന് രണ്ട് പതിപ്പുകള്‍ ഉണ്ടായിരിക്കും എന്നാണ് സൂചനകള്‍. ഒരു പതിപ്പിന്‍റെ സ്ക്രീന്‍ വലിപ്പം 5.8 ഇ‌ഞ്ചും, 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള പതിപ്പുമാണ് വിപണിയില്‍ എത്തുക. ഇരു ഫോണുകളും പ്രവര്‍ത്തിക്കുക സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറിലായിരിക്കും. 4ജിബി റാം ആയിരിക്കും ഫോണിന്‍റെ മറ്റൊരു പ്രത്യേകത. ഇതിനോടൊപ്പം 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഫോണിനുണ്ടാകും. ഈ ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 

ഹോം ബട്ടണ്‍ ഇല്ലാതെയായിരിക്കും എസ്8 എത്തുക എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. സാംസങ്ങിന്‍റെ മുഖ്യ എതിരാളികളായ ആപ്പിള്‍ ഐഫോണില്‍ ഹോം ബട്ടണ്‍ ഒഴിവാക്കുവാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് സാംസങ്ങ് എസ്8 ഹോം ബട്ടണ്‍ ഒഴിവാക്കുന്നു എന്ന ശക്തമായ സൂചന ലഭിക്കുന്നത്. ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉള്‍പ്പെടുത്തിയാണ് ഫോണ്‍ എത്തുന്നത്. 12 എംപിയാണ് പിന്നിലെ ക്യാമറയുടെ ശേഷി. പതിവില്‍ നിന്ന് വിരുദ്ധമായി പിറകിലെ ക്യാമറയുടെ സ്ഥാനത്തിന് വ്യത്യസ്തമുണ്ട്. 3.5എംഎം ഓഡിയോ ജാക്ക് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന എസ്8 ന്‍റെ ഫോണിലുണ്ട്.

ഇപ്പോള്‍ വിപണിയിലുള്ള എസ് ഫ്ലാഗ്ഷിപ്പ് മോഡലിനേക്കാള്‍ ഗ്രാഫിക്സില്‍ 23 ശതമാനവും, ബാറ്ററി ശേഷിയില്‍ 20 ശതമാനവും അധിക പ്രകടനം സാംസങ്ങ് ഗ്യാലക്സി എസ്8 നടത്തുമെന്നാണ് സാംസങ്ങ് വക്താവ് പ്രമുഖ ടെക് സൈറ്റിനോട് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 8 എംപിയാണ് എസ്8 ന്‍റെ മുന്നിലെ ക്യാമറ. 

ഏപ്രില്‍ 21 നായിരിക്കും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. 6.2 ഇഞ്ച് മോഡലിന് ഏതാണ്ട് 73,000ത്തിന് അടുത്തും. 5.8 ഇഞ്ച് മോഡലിന് 58,100 ഉം ആയിരിക്കും വില എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എപ്പോള്‍ എത്തും എന്ന് ഉറപ്പില്ലെങ്കിലും ഫോണിന്‍റെ ഇപ്പോള്‍ ലഭിക്കുന്ന വില സൂചനകളില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇത് സാംസങിനുള്ള പണി; മടക്കില്ലാത്ത സ്ക്രീനുമായി ഫൈന്‍ഡ് എന്‍6 വരുന്നു, സവിശേഷതകള്‍ വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!