
ന്യൂയോര്‍ക്ക്: വി883 ഒറിയോണിസ് എന്ന പുതിയ നക്ഷത്രത്തിനു സമീപം ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ പിറവിയെടുക്കുന്നുവെന്ന് ശാസ്‌ത്രജ്‌ഞര്‍. ചിലെയിലെ അല്‍മ ദൂരദര്‍ശിനിയിലാണു പുതിയ നക്ഷത്രത്തിന്‍റെയും ചുറ്റമുള്ള വാതകപടലത്തിന്‍റെയും ചിത്രം പകര്‍ത്തിയത്. സൂര്യന്‍ മുതല്‍ പ്ലൂട്ടോ വരെയുള്ള ദൂരത്തിലാണ് ഈ നക്ഷത്രത്തിനു ചുറ്റും വാതകം നിറഞ്ഞിരിക്കുന്നത്.
കുറഞ്ഞ മര്‍ദം മൂലം നക്ഷത്രത്തിനകലെ ഐസ് തരികളായാകും ജലം കാണപ്പെടുക. ഇവ കൂടിച്ചേര്‍ന്നു ഭാവിയില്‍ ഭൂമിപോലെ ജലസാന്നിധ്യം കൂടിയ ഗ്രഹം അടക്കമുള്ളവ പിറക്കുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ പ്രതീക്ഷ.
വാതക പടലങ്ങളില്‍ ജലസാന്നിധ്യം കണ്ടതാണ് ശാസ്‌ത്രജ്‌ഞര്‍ക്ക് ആവേശമായത്. നക്ഷത്രത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നീരാവിയായും അകലെ ഐസ് ആയുമാണ് ജലം നിലനില്‍ക്കുന്നത്. ഇതാദ്യമായാണ് ഇത്രവലിയതോതില്‍ ബഹിരാകാശത്ത് ഐസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. സൂര്യനേക്കാള്‍ 30 ശതമാനം ഭാരം കൂടിയ നക്ഷത്രമാണു വി883 ഒറിയോണിസ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam