സ്റ്റീഫൻ ഹോക്കിങ് ബഹിരാകാശത്തേക്ക് പറക്കുന്നു

Published : Mar 22, 2017, 12:00 PM ISTUpdated : Oct 05, 2018, 02:07 AM IST
സ്റ്റീഫൻ ഹോക്കിങ് ബഹിരാകാശത്തേക്ക് പറക്കുന്നു

Synopsis

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍  സ്റ്റീഫൻ ഹോക്കിങ് ബഹിരാകാശത്തേക്ക് പറക്കുന്നു. ശാരീരിക അവശതകളെ തന്‍റെ മേധാശക്തിയാല്‍ മറികടന്ന ശാസ്ത്രപ്രതിഭ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന വാര്‍ത്ത ദ ഇന്‍ഡിപെന്‍റന്‍റ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിര്‍ജിന്‍ ഗ്രൂപ്പ് മേധാവിയും ബിസിനസ് അതികായനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്ണിന്‍റെ സ്വകാര്യ ബഹിരാകാശ പേടത്തിലായിരിക്കും. സിറ്റീഫന്‍ ഹോക്കിങ്ങിന്‍റെ ബഹിരാകാശ യാത്ര. ഇതിനായുള്ള സീറോ ഗ്രാവിറ്റി പരിശീലനങ്ങള്‍ ഹോക്കിങ്ങ് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

സ്വന്തമായി ബഹിരാകാശ പേടകം നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനി സ്വന്തമായുള്ള വ്യക്തിയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. വിര്‍ജിന്‍ ഗാലക്റ്റിക്ക് എന്നാണ് ഇദ്ദേഹത്തിന്‍റെ ബഹിരാകാശ പേടത്തിന്‍റെ പേര്. വിര്‍ജിന്‍ ഗാലക്റ്റില്‍ ഒരു സീറ്റ് റിച്ചാര്‍ഡ് എനിക്കും വാഗ്ദാനം ചെയ്തു, അപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു, സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അമ്പമ്പോ! ഐഫോണ്‍ 16ഇയ്‌ക്ക് ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വില; 49000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാം
ക്യാമറ തന്നെ മുഖ്യം; നത്തിംഗ് 4എ സീരീസ് പുറത്തിറങ്ങി, വിലയറിയാം