
എറണാകുളം: കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ല കളക്ടര്‍ അവധി കൊടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ അവധി പ്രഖ്യാപിച്ച എറണാകുളം ജില്ല കളക്ടറുടെ പേജിലെ വിദ്യാര്‍ത്ഥികളുടെ സന്തോഷ പൊങ്കാല ശ്രദ്ധേയമാണ്. കളക്ടർ മുഹമ്മദ് വൈ. സഫിറുള്ളയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്കു താഴെ നൂറുകണക്കിന് വിദ്യാർഥികളാണ് അവധി നൽകണമേ എന്ന് അപേക്ഷാസ്വരത്തിൽ ആദ്യം അഭ്യര്‍ത്ഥിച്ചത്.
സിനിമകളിലെ പഞ്ച് ഡയലോഗുകൾ ഈ അഭ്യർഥനയ്ക്കായി ഉപയോഗിച്ചിരിക്കുന്നതാണ് ഏറെ രസകരം. വിപ്ലവ സിംഹമേ എന്നാണ് ചില കുട്ടികൾ കളക്ടറെ അഭിസംബോധന ചെയ്തിരിക്കുന്നത്. മഴ കനത്തതോടെ വൈകി കളക്ടർ അവധി പ്രഖ്യാപിച്ചു പിന്നീട് നന്ദി പ്രകടനമായി. നന്ദി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നാളെ കൂടിയും അവധി നൽകണമേ എന്നായി കുട്ടികള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam