
തോക്കുമായി ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ 13 വയസുള്ള കുട്ടി അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ജോർജിയയിലെ ഫോറസ്റ്റ് പാർക്കിലായിരുന്നു സംഭവം. മലാഖി ഹെംഫിലെന്ന 13 കാരനാണ് മരിച്ചത്.
തോക്കുമായി വീഡിയോ ചിത്രീകരിക്കുന്പോൾ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വലിയ ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തി വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മലാഖിയുടെ സുഹൃത്തുക്കൾ പലരും ഈ ദാരുണ സംഭവം തൽസമയം കണ്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ അറിയാം