2017 ഇന്ത്യയില്‍ മൊബൈല്‍ ഉപയോക്താവിന് നല്ലകാലം

By Web DeskFirst Published Dec 26, 2016, 11:01 AM IST
Highlights

ദില്ലി: ടെലികോം കമ്പനികള്‍ തമ്മിലുള്ള ശീതയുദ്ധം കടുക്കുന്നതോടെ ടെക് ലോകത്ത് ഇനി ഉപയോക്താവിന് മികച്ച അവസരമായിരിക്കും എന്ന് സൂചന. ഏതാണ്ട് 9 ലക്ഷം കോടിയാണ് ഇന്ത്യന്‍ ടെലികോം മേഖലയിലെ നിക്ഷേപം. ഇത് വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് 2017 ല്‍ കാണുന്നത്.  എന്നാല്‍ കോള്‍ട്രോപ്പ് പോലുള്ള പ്രശ്നങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് മുകളില്‍ ഡെമോക്ലെസിന്‍റെ വാളായി തൂങ്ങുന്നു എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

4ജിയുടെ കടന്നുവരവാണ് ശരിക്കും 2016ല്‍ ടെലികോം മേഖലയെ സജീവമാക്കിയത്.  ഫ്രീ ഇന്‍റര്‍നെറ്റ്, നെറ്റ് തുല്യത തുടങ്ങിയ വിഷയങ്ങളുടെ അലയോലിയോടെ ആണ് 2016 തുടങ്ങിയത്. എന്നാല്‍ ഇന്‍റര്‍നെറ്റ് സമത്വം സംബന്ധിച്ച് ട്രായിയും കേന്ദ്ര സര്‍ക്കാറും നിലപാട് വ്യക്തമാക്കിയതോടെ താല്‍കാലികമായി എങ്കിലും ഇത് കെട്ടടങ്ങി എന്നതാണ് ശരി. എന്നാല്‍ ഫ്രീബേസിക്സും, ഏയര്‍ടെല്‍ സീറോയും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലവില്‍ ഉണ്ട് എന്നതാണ് സത്യം.

എന്നാല്‍ ഫ്രീഡാറ്റ നല്‍കാന്‍ തേര്‍ഡ് പാര്‍ട്ടി സേവനങ്ങള്‍ക്ക് ടെലികോം ഉപയോക്താക്കളെ ആശ്രയിക്കേണ്ട എന്നോരു നിബന്ധനയുമായി ട്രായി എത്തുന്നു എന്നതാണ് 2017ലെ സൂചനകള്‍. അതിനാല്‍ തന്നെ 2017 ടെലികോം കമ്പനികളുടെ മറ്റൊരു അങ്കത്തിനും സാക്ഷിയാകുമെന്ന് തീര്‍ച്ച.  അതേ സമയം കോള്‍ഡ്രോപ്സ് മൂലം 3.51 ബിടിസെക്കന്‍റ്സ് ആണ് വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ 12 മാസത്തില്‍ നഷ്ടമായത്. ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോ എന്നത് 2017 ല്‍ കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.

അതേ സമയം അമേരിക്കയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ മൊബൈല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയത് 2016ലാണ്. ഈ വളര്‍ച്ച രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന കൗതുകം ടെലികോം മേഖലയിലുള്ളവര്‍ക്കുണ്ട്.

4ജി എന്നത് ജിയോയും അവരോട് മത്സരിക്കുന്ന ടെലികോം കമ്പനികളുമായി പരിണമിക്കുന്നതാണ് 2016 ന്‍റെ രണ്ടാം പാദത്തില്‍ കണ്ടത്.  മാര്‍ച്ചുവരെ ഫ്രീ ഡാറ്റ കോള്‍ പദ്ധതിയുമായി എത്തുന്ന ജിയോ. അതിന് ശേഷം എങ്ങനെ 10 കോടിയിലേക്ക് കുതിക്കുന്ന തങ്ങളുടെ യൂസര്‍ബേസ് ഉപയോഗിക്കും എന്നതാണ് ഇന്ത്യ കാത്തിരിക്കുന്ന 2017 ലെ ഒരു കാര്യം. ജിയോ ഈ രീതിയില്‍ ഓഫറുകള്‍ ലഘൂകരിക്കുന്നത് അടുത്തവര്‍ഷം മികച്ച ഓഫറുകള്‍ ഉപയോക്താവിന് നല്‍കാന്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ സഹായിക്കും എന്നാണ് വിപണിയുടെ പ്രതീക്ഷ.

click me!