
ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. ലോകത്ത് ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആയാണ് എംപി3 വിലയിരുത്തുന്നത്. എംപി3യേക്കാളും മികച്ച ശബ്ദാനുഭവം നല്‍കുന്ന എഎസി അത്ര പ്രചാരത്തിലായിട്ടില്ല.
ഇതാണ് എംപി3യുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളുടെ ലൈസന്‍സുകള്‍ കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നല്ല ശബ്ദാനുഭവം നല്‍കാന്‍ കഴിയുന്ന എഎസി ഫയല്‍ ഫോര്‍മാറ്റിന് പ്രാധാന്യം നല്‍കാന്‍ വേണ്ടിയാണ് കമ്പനി എംപി3 ഉപേക്ഷിച്ചത്. എഎസി എന്നാല്‍ അഡ്വാന്‍സ്ഡ് ഓഡിയോ കോഡിംഗ്.
ഓഡിയോ ഫയല്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചായിരുന്നു എഎസിയുടെ കടന്നുവരവ്. എപി3യുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശബ്ദഗുണം നല്‍കാന്‍ എഎസിക്കു കഴിയും. ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്.
മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും ഫയലുകളുടെ പൂര്‍ണതോതിലുള്ള ഇഫക്ടുകള്‍ പുറത്തുവിടാന്‍ കഴിയാത്തിടത്തായിരുന്നു എംപി3 മുന്നിട്ട് നിന്നത്. ഏതായാലും എംപി3ക്ക് പകരം പുതിയ ഫോര്‍മാറ്റ് കടന്നു വരുമ്പോള്‍ കൂടുതല്‍ ശബ്ദാനുഭവം നല്കാന്‍ കഴിയുന്നവ തന്നെയായിരിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam