അയഞ്ഞ് കേന്ദ്രസർക്കാർ; പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

Published : Jun 28, 2022, 11:00 PM IST
അയഞ്ഞ് കേന്ദ്രസർക്കാർ; പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

Synopsis

സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ.

ദില്ലി: വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം  (സെർട്–ഇൻ)  മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള  സമയപരിധി സെപ്റ്റംബർ 25 വരെയാക്കിയാണ് നീട്ടിയിരിക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാൻ അധിക സമയം നൽകുന്നത്  കമ്പനികൾക്ക് ആശ്വാസമാകും.

പുതിയ വിപിഎൻ നെറ്റ്വർക്കുകള്‌‍,  ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ. സർക്കാർ ജീവനക്കാർക്കാണ് ഈ നിർദേശം ബാധകം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (എൻ.ഐ.സി.), ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുമാണ് (സിഇആർടി-ഇൻ) ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെന്നാണ് പറയപ്പെടുന്നത്.  സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ  നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം അവസാനത്തോടെ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തും.

ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർ‍ഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശമുണ്ട്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെർവറുകൾ നിർത്തി. നോർഡ് വിപിഎൻ  കമ്പനികളും രാജ്യത്തെ സെർവർ പിൻവലിക്കും വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അല്ലെങ്കിൽ സിഇആർടിഇൻ, ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാജ്യത്തെ സൈബർ സുരക്ഷാ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള ദേശീയ ഏജൻസിയാണ്. ഡാറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവർ (വിപിഎസ്) ദാതാക്കൾ, ക്ലൗഡ് സേവന ദാതാക്കൾ, വിപിഎൻ സേവന ദാതാക്കൾ എന്നിവർ വഴി വരിക്കാർ/ഉപഭോക്താക്കൾ എന്നിവ സാധൂകരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കൂടുതൽ സമയം തേടിയിട്ടുണ്ട്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ