ആ വീഡിയോ ഫേക്ക് അല്ലായിരുന്നു; വിവാദ ട്രെയിന്‍ സെല്‍ഫിയില്‍ വീണ്ടും ട്വിസ്റ്റ്

By Web DeskFirst Published Feb 6, 2018, 1:22 PM IST
Highlights

ഹൈദരാബാദ്:  ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവ എന്ന യുവാവ് ട്രെയിനിടിച്ച് മരിച്ച വാര്‍ത്ത ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത‍യായിരുന്നു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് പിന്നീട്  വാര്‍ത്തകള്‍ വന്നു. ശിവയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത പ്രാങ്ക് വീഡിയോ ആയിരുന്നു അത് എന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങള്‍ എല്ലാം അത് വാര്‍ത്തയാക്കിയതോടെ അവരുടെ ലക്ഷ്യം വിജയിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ശിവയും സുഹൃത്തുക്കളും.

മാധ്യമപ്രവര്‍ത്തകയായ നെല്ലുട്ല കവിതയാണ് വീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടത്. മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ് ശിവ. ഇയാളുടെ ജിമ്മില്‍ പോകുന്ന തന്‍ഖെ ഒരു സഹപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കവിത പറയുന്നു. ഇയാളുടെ വീഡിയോയും കവിത പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും കവിത പറഞ്ഞു.

എന്നാല്‍ ഇതിലും വലിയ ട്വിസ്റ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ വീഡിയോ വ്യാജമല്ല എന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമമായ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ നടത്തിയ അന്വേഷണത്തില്‍ അത്തരം ഒരു വീഡിയോ പിടിക്കുകയും, ശിവ എന്ന യുവാവിന് പരിക്ക് പറ്റുകയും ചെയ്തു. ശിവയും സഹോദരി ഭര്‍ത്താവും ചേര്‍ന്നാണ് വീഡിയോ എടുത്തത്.

ഇത് സംബന്ധിച്ച് റെഡില്‍വേ സംരക്ഷണ സേന സീനിയര്‍ ഡിവിഷന്‍ കമ്മീഷ്ണര്‍ ബി രാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ, ഈ സംഭവം ജനുവരി 21നാണ് നടന്നത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ട്രെയിന്‍ തട്ടുകയും ചെയ്തു. പരിഭ്രാന്തരായ ഇവര്‍ അവിടുന്ന് കടന്നു. എന്നാല്‍ പിന്നീട് ഫോണ്‍ തിരിച്ചെടുക്കാന്‍ വന്നപ്പോള്‍ അവരെ കസ്റ്റഡിയില്‍ എടുത്ത് കേസ് റജിസ്ട്രര്‍ ചെയ്ത് വിട്ടയച്ചു. ശിവയുടെ കയ്യിലും കഴുത്തിലും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.  എന്നാല്‍ ഫേസ്ബുക്കില്‍ ഇട്ട വീഡിയോ വൈറലായതോടെ പേടിച്ച് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു പിന്നീട് ശിവ. 

click me!