പോക്കിമോന്‍ ഗോ: തടി കുറയ്ക്കാന്‍ ബെസ്റ്റ്

By Web DeskFirst Published Jul 31, 2016, 3:46 PM IST
Highlights

ലണ്ടന്‍: ജനപ്രിയ ഗെയിം ആയ പോക്കിമോന്‍ ഗോ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് പൊതുവില്‍ ചര്‍ച്ചയായകുന്നത്. എന്നാല്‍ പോക്കിമോന് വളരെ പ്രധാനമായ ഗുണവും ഉണ്ടെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പൊണ്ണത്തടി കുറയ്ക്കാന്‍ പോക്കിമോന്‍ ബെസ്റ്റാണെന്നാണ് ബ്രിട്ടീഷുകാരന്‍ സാം ക്ലര്‍ക്കിന്‍റെ അനുഭവം.

പൊണ്ണത്തടിയനായിരുന്നു സാം,  എന്നാല്‍ ബ്രിട്ടനിലെ എല്ലാ പോക്കിമോന്‍ ക്യാരക്ടറുകളെയും പിടികൂടുക എന്ന ലക്ഷ്യമിട്ട് 225 കിലോമീറ്റര്‍ ദൂരം കാല്‍നടത്തം പൂര്‍ത്തിയാക്കിയപ്പോള്‍ സാമിന്‍റെ ഭാരം 12 കിലോഗ്രാമായി കുറഞ്ഞു. ബ്രിട്ടണില്‍ ലഭ്യമായ 142 പോക്കിമോന്‍ ക്യാരക്ടുകളെയും സാം പിടികൂടി കഴിഞ്ഞു. 

അതിനൊപ്പം ഗെയിമിലെ 1390 പോക്കറ്റ് രാക്ഷസരൂപികളേയും സാം പിടികൂടി. ലണ്ടനിലെ പ്രിമാര്‍ക്ക് ലപ്രാസില്‍ നിന്നാണ് നിഗൂഡമായ വാട്ടര്‍ പോക്കിയെ സാം പിടിച്ചിട്ടുണ്ട്. എന്തായാലും ഇവിടെ നിര്‍ത്താന്‍ ഒരുക്കമല്ലെന്നാണ് സാം പറയുന്നത്. തടി 20 കിലോ കുറയ്ക്കാന്‍ ആണ് നീക്കം അതിന് നല്ല വഴി പോക്കിമോന്‍ തന്നെ.

click me!