
ലണ്ടന്‍: നിങ്ങളുടെ ലൈംഗീകക്ഷമത പരിശോധിക്കുന്ന സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറയുമായി ഒരു ബ്രിട്ടീഷ് കമ്പനി. ഐ. കോണ്‍ എന്ന മോഡലില്‍ അറിയപ്പെടുന്ന പുതിയ സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറ, ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണു പുറത്തിറക്കിരിക്കുന്നത്.
ഒരു മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടാണ് ഈ ഗര്‍ഭനിരോധന ഉറ പ്രവര്‍ത്തിക്കുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം, ലൈംഗീകബന്ധത്തിലൂടെ ലഭിക്കുന്ന ഊര്‍ജം, ശരീരം കത്തിക്കുന്ന കലോറി എന്നിവയും ഈ ആപ്പ് വഴി അറിയാന്‍ കഴിയും.
ഉപഭോക്തക്കാളുടെ ഇത്തരം വിവരങ്ങള്‍ സോഷില്‍ മീഡിയ വഴി പ്രചരിപ്പിക്കാനും സ്മാര്‍ട്ട് കോണ്ടസ് ഉപയോഗിക്കുന്നവര്‍ക്കു കഴിയും. മൈക്രോചിപ്പുകളും എല്‍ ഇ ഡി ലൈറ്റുകളും ഉള്‍പ്പെടുത്തിയാണു ഐ കോണ്‍ സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറകള്‍ വികസിപ്പിച്ചിരിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഉപഭോഗക്താവ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനും അവസരം ഉണ്ട്.
ഇതു കൂടാതെ ക്ലമിഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളും മുന്‍കൂട്ടി അറിയാന്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കു കഴിയും എന്നു പറയുന്നു. പുതിയ ഗര്‍ഭനിരോധന ഉറയ്ക്കായി 50 ലക്ഷത്തിലേറെ പ്രീ ഔഡറുകള്‍ ലഭിച്ചു എന്നു കമ്പനി പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam