ലോകത്തെ നാനാഭാഗങ്ങളിലുള്ളവരുടെ പ്രിയമൃഗങ്ങളുടെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍ ഇപ്പോള്‍...
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. തൊട്ടടുത്തുള്ളവരെയോ ബന്ധുക്കളെയോ അയല്‍വാസികളെയോ കാണാനാകാതെ വീട്ടിലിരിക്കുമ്‌പോഴും സമൂഹ മാധ്യമങ്ങളിലൂടെ ബന്ധങ്ങള്‍ സൂക്ഷിക്കാനാകുന്നുണ്ട് മിക്കവര്‍ക്കും. ഇതിന് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒത്തുകൂടുന്നത്.
തങ്ങളുടെ ഓമന മൃഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുതരാന്‍ ട്വിറ്റര്‍ തന്നെയാണ് ആവശ്യപ്പെട്ടത്. ഇതിന്റെ പ്രതികരണം വളരെ വലുതായിരുന്നു. ലോകത്തെ നാനാഭാഗങ്ങളിലുള്ളവരുടെ പ്രിയമൃഗങ്ങളുടെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍ ഇപ്പോള്‍. കുസൃതിക്കുടുക്കകളായ പട്ടിയുടെയും പൂച്ചയുടെയും അണ്ണാന്‍ കുഞ്ഞുങ്ങളുടെയും അടക്കമുള്ള ചിത്രങ്ങളാണ് ട്വീറ്റിന് കമന്റായി എത്തുന്നത്.