
ന്യൂയോർക്ക്: ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും കൂട്ടി ട്വിറ്റർ. നേരത്തെ 20 കാരക്ടേഴ്സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) മാത്രമാണ് പേരുകളിൽ അനുവദിച്ചിരുന്നത്. ഇപ്പോൾ അതു 50 ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ.
കഴിഞ്ഞ ദിവസം ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചിരുന്നു. നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമാണ് ട്വീറ്റുകളില്‍ അനുവദിച്ചിരുന്നത്. ഉപയോക്താക്കളെ ട്വിറ്ററില്‍ നിലവിര്ത്തുക എന്ന ഉദ്ദേശ്യവും ഇതിലൂടെ ട്വിറ്ററിനുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam