കഴിഞ്ഞ വര്‍ഷം ലാസ് വേഗസിൽ റൗട്ട് 91 ഹാർവസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക് നേരെ വെടിയുണ്ടകൾ വർഷിച്ച സ്റ്റീഫൻ പാഡോക്ക് തന്റെ തോക്കുകളിൽ ബമ്പ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു
വാഷിംഗ്ടൺ: ഓട്ടോമാറ്റിക് തോക്കുകളെ യന്ത്രതോക്കുകളാക്കി മാറ്റുന്ന ബമ്പ് സ്റ്റോക്സ് ഉപകരണം അമേരിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. ലാസ് വേഗസിൽ 58 പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പുകളില്‍ ആക്രമകാരികള്‍ ഉപയോഗിച്ചത് ബമ്പ് സ്റ്റോക്സ് ഘടിപ്പിച്ച ഉപകരണമായിരുന്നു.
ഇതിനെതുടര്‍ന്ന് ബമ്പ് സ്റ്റോക്സ് നിരോധിക്കണമെന്ന് വ്യപകമായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ലാസ് വേഗസിൽ റൗട്ട് 91 ഹാർവസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക് നേരെ വെടിയുണ്ടകൾ വർഷിച്ച സ്റ്റീഫൻ പാഡോക്ക് തന്റെ തോക്കുകളിൽ ബമ്പ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
ഇത്തരം തോക്കുകൾ ഉപയോഗിച്ച് മിനിറ്റിൽ 100 കണക്കിനു വെടിയുതിർക്കാൻ സാധിക്കും. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് ബമ്പ് സോക്സുകൾ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുകയായിരുന്നു.
ആക്ടിംഗ് അറ്റോർണി ജനറൽ മാത്യു വൈറ്റേക്കർ പുതിയ നിരോധനത്തിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയോടെ നിരോധന ഉത്തരവ് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കും. ഉപകരണം പൂർണമായും നശിപ്പിക്കാനുള്ള അവസാന തീയതി ഇരുപത്തിയൊന്നിനാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു.
അതേസമയം, നിരോധനത്തിനെതിരെ പ്രതിഷേധവുമായി ചില അഭിഭാഷകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബമ്പ് സ്റ്റോക്സ് നിരോധനത്തെ നിയമപരമായി എതിർക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.