
മെംഫിസ്: ഫേസ്ബുക്ക് ലൈവ് നൽകിയശേഷം യുഎസിൽ സംഗീതജ്ഞൻ ജീവനൊടുക്കി. വീണ്ടും ഒന്നിച്ചുചേരാനുള്ള ആവശ്യം കാമുകി നിരസിച്ചതോടെയാണ് 33കാരനായ ജാർഡ് മക്ലിമൂർ ജീവനൊടുക്കിയത്.
ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചശേഷം യുവാവ് തീകൊളുത്തുകയായിരുന്നെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പൂർവ കാമുകി അലിസിയ മൂർ ജോലി ചെയ്യുന്ന മർഫി ക്ലബ്ബിന് എതിർവശത്തായിരുന്നു ജീവനൊടുക്കൽ. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചശേഷം ഇയാൾ കാമുകിയെ കാണാൻ ശ്രമിച്ചെങ്കിലും അലിസിയ പൂർണമായി അവഗണിച്ചു. ഇതേതുടർന്ന് കെട്ടിടത്തിൽനിന്നു പുറത്തിറങ്ങിയ യുവാവ് തീകൊളുത്തുകയായിരുന്നു.
തീകൊളുത്തിയശേഷം ജാർഡ് മക്ലിമൂർ അലിസിയയെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റെ വാതിൽ അടച്ചതിനെ തുടർന്ന് ശ്രമം വിഫലമായി. ഉടൻതന്നെ ഇയാളുടെ ജീവൻ രക്ഷിക്കാൻ സ്ഥലത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam