
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലാണ് ആക്രമണമുണ്ടായത്. ഡിവിഷണല്‍ ഓഫീസിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകളാണ് തകരാറിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചിരുന്നു. കേരളത്തിൽ കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും റാന്‍സം വെയര്‍ ആക്രമണത്തിന് ഇരയായിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam