ചാനലുകളും ഒടിടികളും സുലഭം; ഐഡിയയുണ്ടോ വോഡഫോൺ ഐഡിയയുടെ പുത്തന്‍ പ്ലാനുകളെ കുറിച്ച്

Published : Jun 26, 2024, 03:07 PM ISTUpdated : Jun 26, 2024, 03:11 PM IST
ചാനലുകളും ഒടിടികളും സുലഭം; ഐഡിയയുണ്ടോ വോഡഫോൺ ഐഡിയയുടെ പുത്തന്‍ പ്ലാനുകളെ കുറിച്ച്

Synopsis

വി മൂവീസ് ആന്‍റ് ടിവി പ്ലസ് പ്ലാൻ അനുസരിച്ച് 17 ഒടിടി ആപ്പുകൾ പരിധിയില്ലാതെ ഉപയോഗിക്കാനാവും

വിഐയുടെ പ്രീപെയ്ഡ് ഉപഭോക്താവാണോ നിങ്ങൾ? എങ്കിൽ ഈ സബ്സ്ക്രിപ്ഷൻ പ്ലാനുകളെ കുറിച്ച് ഐഡിയ വേണമെന്നാണ് വോഡഫോൺ ഐഡിയ പറയുന്നത്. പുതിയ വി മൂവീസ് ആന്‍റ് ടിവി പ്ലസ്, വി മൂവീസ് ആന്‍റ് ടിവി ലൈറ്റ് പ്ലാനുകൾ കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. അധിക ഡാറ്റയും 17-ഓളം ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകളുമാണ് ഈ പ്ലാനിലുള്ളത്. നിലവിലുള്ള 202 രൂപയുടെ 'വി മൂവീസ് ആന്റ് ടിവി പ്രോ' പ്രീപെയ്ഡ് പ്ലാനിന് ഒപ്പം തന്നെയായിരിക്കും പുതിയ പ്ലാനുകളും ലഭിക്കുക. കൂടാതെ 13 ഒടിടി ആപ്പുകളും ഇതിൽ ലഭിക്കും.

വി മൂവീസ് ആന്‍റ് ടിവി പ്ലസ് പ്ലാൻ അനുസരിച്ച് 17 ഒടിടി ആപ്പുകൾ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ഒപ്പം 350 തത്സമയ ടിവി ചാനലുകളും ലഭിക്കും. ടിവിയിലും മൊബൈലിലും ഈ പ്ലാൻ ആസ്വദിക്കാം. 6 ജിബി ഡാറ്റ അധികമായി ലഭിക്കും എന്ന സവിശേഷതയുമുണ്ട്. 248 രൂപയാണ് ഈ പ്ലാനിന്‍റെ തുക.

വി മൂവീസ് ആന്‍റ് ടിവി ലൈറ്റ്  പ്ലാൻ അനുസരിച്ച് 16 ഒടിടി ആപ്പുകൾ ഇതിൽ ആസ്വദിക്കാം. മൊബൈൽ ഫോണിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. രണ്ട് ജിബി അധിക ഡാറ്റയും ലഭിക്കും. ഒടിടി സേവനമായ സീ5-മായി വി സഹകരണം പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, സോണി ലിവ്, സീ 5 ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ ആസ്വദിക്കാനാവും. 154 രൂപയാണ് ഈ പ്ലാനിന്‍റെ തുക.

Read more: വിദ്യാര്‍ഥികള്‍ സ്‌മാർട്ട്ഫോണ്‍ ഉപയോഗിക്കണ്ട; വിലക്കി ലോസ് ആഞ്ചെലെസ് ഡിസ്ട്രിക്‌ട് എജ്യൂക്കേഷൻ ബോർഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്