
ഐഫോണ്‍ X മോഡലില്‍ ഫോണ്‍ ഇറക്കാന്‍ വിവോയും. വിവോയുടെ നിലവിലുള്ള ഫ്ളാഗ്ഷിപ്പ് മോഡല്‍ വി7ന്‍റെ പിന്‍ഗാമിയാണ് ഫ്രണ്ട് നോച്ച് സംവിധാനത്തോടെ എത്തുന്ന വി9. ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടെയാണ് വി9 എത്തുന്നത്. ഇതിന്‍റെ വിവരങ്ങള്‍ പതിവ് പോലെ പുറത്ത് എത്തിയിട്ടുണ്ട്. ഗിസ്മോസാണ് ഫോണിന്‍റെ ചിത്രവും വിവരങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.
സെല്‍ഫി ക്യാമറയ്ക്ക് പതിവ് പോലെ നല്ല പ്രധാന്യമാണ് വിവോ നല്‍കിയിരിക്കുന്നത്. 24എംപി സെല്‍ഫി ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഇടംതേടിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 19 ന് ചൈനയിലും മാര്‍ച്ച് 27 ന് ഇന്ത്യയിലും അവതരിക്കും. ഏതാണ്ട് 25,000 രൂപയായിരിക്കും വില എന്നാണ് സൂചന.
5.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8 ഓറീയോ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 32ജിബി സ്റ്റോറേജ്, 16എംപി റിയര്‍ ക്യാമറ, 3500എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍. മാര്‍ച്ച് 27നാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം