ഫോണുകളുടെ വില വെട്ടിക്കുറച്ച് വിവോ

Published : Aug 27, 2018, 05:41 PM ISTUpdated : Sep 10, 2018, 04:06 AM IST
ഫോണുകളുടെ വില വെട്ടിക്കുറച്ച് വിവോ

Synopsis

4000  മുതല്‍ 1000 വരെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ള മോഡലുകളുടെ വില കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്സ്21 എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില ഓഗസ്റ്റ് 27 മുതൽ നിലവിൽവരും.  

മുംബൈ: വിവോയുടെ പുതിയ ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. 4000  മുതല്‍ 1000 വരെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ള മോഡലുകളുടെ വില കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്സ്21 എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില ഓഗസ്റ്റ് 27 മുതൽ നിലവിൽവരും.

അവതരിപ്പിക്കുമ്പോൾ 22,990 രൂപ വിലയുണ്ടായിരുന്ന വിവോ വി9 18,990 രൂപയ്ക്കാണ് വിൽക്കുന്നത്. 14,990 രൂപ വിലയുള്ള വിവോ വൈ83 13,990 രൂപയ്ക്കും 35,990 രൂപ വിലയുള്ള വിവോ എക്സ്21 ഹാൻഡ്സെറ്റ് 31,990 രൂപയ്ക്കും വിൽക്കും.

ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റുമായി എത്തിയ വിവോ എക്സ് 21നാണ് ഏറ്റവും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിലക്കുറവോടെ വണ്‍പ്ലസ് 6മായി കടുത്ത മത്സരം നടത്താന്‍ വിവോ എക്സ് 21ന് സാധിക്കുമെന്നാണ് വിവോയുടെ പ്രതീക്ഷ. 

ഓണർ പ്ലേ, നോക്കിയ 6.1 പ്ലസ് എന്നീ ഹാൻഡ്സെറ്റുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടാണ് വിവോയുടെ പുതിയ നീക്കം. എന്നാൽ വിവോയുടെ പുതിയ വില ഉടന്‍ തന്നെ ഓണ്‍ലൈനായും ഓഫ്ലൈനായും ലഭിക്കുമെന്നാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വി11 സെപ്റ്റംബര്‍ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി