നിരക്ക് വര്‍ധനവില്‍ പിണങ്ങിയവരെ ഇണക്കാനോ; പുതിയ ഡാറ്റ ഫ്രീ തന്ത്രവുമായി സ്വകാര്യ കമ്പനി

Published : Aug 01, 2024, 10:32 AM ISTUpdated : Aug 01, 2024, 10:35 AM IST
നിരക്ക് വര്‍ധനവില്‍ പിണങ്ങിയവരെ ഇണക്കാനോ; പുതിയ ഡാറ്റ ഫ്രീ തന്ത്രവുമായി സ്വകാര്യ കമ്പനി

Synopsis

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളാണ് വോഡാഫോൺ ഐഡിയ അഥവ വിഐ

ദില്ലി: തെരഞ്ഞെടുക്കപ്പെട്ട റീച്ചാര്‍ജ് പ്ലാനുകളില്‍ 5 ജിബി അധിക ഡാറ്റ ഓഫറുമായി വോഡാഫോൺ ഐഡിയ. നിലവിലുള്ള മൂന്ന് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക. ഓഫറുകള്‍ വോഡാഫോൺ ഐഡിയയുടെ വെബ്‌സൈറ്റില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളാണ് വോഡാഫോൺ ഐഡിയ അഥവ വിഐ. തെരഞ്ഞെടുക്കപ്പെട്ട റീച്ചാര്‍ജ് പ്ലാനുകളില്‍ മൂന്ന് ദിവസത്തേക്ക് അധിക ഡാറ്റ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് വിഐ ഇപ്പോള്‍. 859, 579, 349 എന്നീ നിരക്കുകളിലുള്ള റീച്ചാര്‍ജ് പ്ലാനുകളിലാണ് ഈ ഓഫര്‍ ലഭിക്കുക. ദിവസം 1.5 ജിബി ഡാറ്റ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകളാണ് ഇവ. എന്നാല്‍ വ്യത്യസ്തമായ വാലിഡിറ്റികളാണ് ഈ മൂന്ന് പാക്കേജിനുമുള്ളത്. 859 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്‍റെ വാലിഡിറ്റി 84 ദിവസവും, 579 രൂപയുടെ പ്ലാനിന്‍റെ വാലിഡിറ്റി 56 ദിവസവും, 349 രൂപയുടെ പ്ലാനിന്‍റെ വാലിഡിറ്റി 28 ദിവസവുമാണ്.  

മേന്‍മകള്‍ എന്തൊക്കെ

28 ദിവസത്തേക്ക് ദിനംപ്രതി 1.5 ജിബി ഡാറ്റയും പരിധികളില്ലാത്ത വോയ്‌സ് കോളും 100 സൗജന്യ എസ്എംഎസ് വീതവുമാണ് വിഐയുടെ 349 രൂപ പാക്കേജിലുള്ളത്. 579 രൂപയുടെ 56 ദിവസത്തേക്കുള്ള പാക്കേജിലും സമാനമായി ദിനംപ്രതി 1.5 ഡാറ്റയും പരിധിയില്ലാത്ത കോളും 100 സൗജന്യ എസ്എംഎസ് വീതവുമാണ് ഉള്ളത്. 859 രൂപയുടെ പാക്കേജിലും ഇതേ രീതിയിലാണ് ഡാറ്റയും കോളും എസ്എംഎസും കിട്ടുക. എന്നാല്‍ പുതിയ ഓഫര്‍ പ്രകാരം അഞ്ച് ബിബി ഡാറ്റ ബോണസായി മൂന്ന് ദിവസത്തേക്ക് അധികമായി ഈ മൂന്ന് പാക്കേജുകളും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് കിട്ടും. 

Read more: ഒരൊറ്റ സംസ്ഥാനത്ത് മാത്രം രണ്ട് ലക്ഷം പുതിയ കണക്ഷന്‍; ബിഎസ്എന്‍എല്ലിന് പിന്നാലെ ജനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

കാലഹരണപ്പെട്ട വിൻഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നത് 50 കോടി കമ്പ്യൂട്ടറുകള്‍: ഡെൽ
പച്ചക്കറിയുടെ 24 രൂപ റീഫണ്ട് ചെയ്യാന്‍ ഫോണില്‍ വിളിച്ച വനിതയ്‌ക്ക് 87000 രൂപ നഷ്‌ടമായി; നടുക്കി സൈബര്‍ തട്ടിപ്പ്