
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ചില ഫോണുകളില്‍ നിന്നും ജനുവരി ഒന്ന് മുതല്‍ ലഭിക്കാതായിട്ടുണ്ട്. പ്രധാനമായും ബ്ലാക്ക്ബെറി, നോക്കിയ ഫോണുകളിലാണ് ഇത്. 2016 ഫിബ്രവരിയില്‍ പ്രഖ്യാപിച്ച ഈ ശൂചീകരണം 2017 തുടക്കത്തിലാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്ലികേഷന്‍ നടപ്പിലാക്കിയത്.
അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്, ഇത് പ്രകാരം പഴയ പതിപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണുകളിലും വാട്ട്സ്ആപ്പ് ഉടന്‍ നിശ്ചലമാകും എന്നാണ്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍. എന്നാല്‍ ഇപ്പോഴും മൂന്നാം ലോക രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് പഴയ പതിപ്പ് ആന്‍ഡ‍്രോയ്ഡ് ഫോണുകള്‍ ആയതിനാല്‍ ഇത് ചിലപ്പോള്‍ വാട്ട്സ്ആപ്പിന്‍റെ യൂസര്‍ബേസിനെ ബാധിക്കും എന്ന് കരുതുന്ന ടെക് വിദഗ്ധരും ഉണ്ട്.
അതേ സമയം ആപ്പിള്‍ ഫോണുകളില്‍ സ്വഭാവികമായ ആപ്ഡേഷനുകള്‍ ഉപയോക്താക്കള്‍ ചെയ്യുന്നതിനാല്‍ അത് യൂസര്‍ബേസിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. ആപ്പിള്‍ ഐഫോണ്‍ 4 ന് മുകളിലുള്ള ഫോണുകള്‍ക്ക് മാത്രമായിരിക്കും വാട്ട്സ്ആപ്പ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ പുതിയ നിയന്ത്രണം എപ്പോള്‍ നിലവില്‍ വരും എന്നത് വാട്ട്സ്ആപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ദ ഇന്‍റിപെന്‍റന്‍റ് പത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam