ജിഫ് ലൈബ്രറിയുമായി വാട്ട്സ്ആപ്പ്

By Web DeskFirst Published Jan 11, 2017, 11:33 AM IST
Highlights

വാട്ട്സ്ആപ്പ് മീഡിയ ഷെയറിംഗില്‍ പുതിയ പ്രത്യേകത അവതരിപ്പിച്ചു. വിവിധ സന്ദേശ കൈമാറ്റ അപ്ലികേഷനുകളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ജിഫ് ഗ്യാലറിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അതേ സമയം വാട്ട്സ്ആപ്പ് മീഡിയ ഷെയറിംഗ് ലിമിറ്റ് 10 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.17.6 ഉപയോഗിക്കുന്നവര്‍ക്ക് ഇത് ലഭിച്ചു തുടങ്ങി. അടുത്ത വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ഇത് ലഭിക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ജിഫ് സപ്പോര്‍ട്ട് നവംബര്‍ 2016 ല്‍ ലഭിച്ചിരുന്നു.

നിലവില്‍ ആപ്പില്‍ ലഭിക്കുന്ന ഇമോജി മാത്രമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് അയക്കാന്‍ സാധിക്കുന്നത്. എന്നാല്‍ വാട്ട്സ്ആപ്പ് അടുത്തിടെ ജിഫ് സപ്പോര്‍ട്ട് നടപ്പാക്കിയിരുന്നു. ഇത് പ്രകാരം സിസ്റ്റത്തിലെ ജിഫുകള്‍ അയക്കാന്‍ സാധിക്കും. ഇപ്പോള്‍ അതിന് ഒപ്പം ഓണ്‍ലൈനായി ഉപയോക്താവിന് വാട്ട്സ്ആപ്പ് തന്നെ ജിഫ് നല്‍കും. 

click me!