വാട്ട്സ്ആപ്പ് വീഡിയോ കോള്‍ എല്ലാവര്‍ക്കും കിട്ടും

By Web DeskFirst Published May 14, 2016, 11:36 AM IST
Highlights

ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. വാട്‌സ്ആപ്പിന്‍റെ ഉന്നത വൃത്തങ്ങളില്‍ നിന്നും പ്രമുഖ ടെക് സൈറ്റായ ആന്‍ഡ്രോയിഡ് പൊലീസ് ഈ വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇപ്പോള്‍ ഔദ്യോഗിക വിശദീകരണം വരുന്നത്. ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് പതിപ്പ് 2.16.80 ല്‍ പുതിയ വീഡിയോ കോളിംഗ് സൗകര്യം എത്തുമെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത.

നിലവില്‍ ഇതിന്‍റെ പരീക്ഷണ പ്രവര്‍ത്തനം വാട്ട്സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോളിംഗ് ടെസ്റ്റ് വാട്ട്സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്.  വോയ്‌സ് കോളിങ്ങ് ഫീച്ചറിന് സമാനമായി ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പരിമിത ആളുകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നെങ്കിലും അത് പരിഹരിക്കുന്നതാണ് പുതിയ വാര്‍ത്ത.

ഇതോടൊപ്പം കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ വാട്‌സ്ആപ്പ് കോളില്‍ വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ആപ്പ് തുറക്കാതെ സാധിക്കില്ല. എന്നാല്‍ കോള്‍ ബാക്ക് ഫീച്ചര്‍ വഴി ആപ്പ് തുറക്കാതെ തന്നെ വാട്‌സ്ആപ്പില്‍ വന്ന് മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ കഴിയും.

click me!