ലജ്ജിക്കുക..അഭിമാന നേട്ടത്തിലും ചിലര്‍ക്ക് അറിയേണ്ടത് സിന്ധുവിന്‍റെ ജാതിയാണ്..!

Published : Aug 20, 2016, 09:23 AM ISTUpdated : Oct 05, 2018, 03:17 AM IST
ലജ്ജിക്കുക..അഭിമാന നേട്ടത്തിലും ചിലര്‍ക്ക് അറിയേണ്ടത് സിന്ധുവിന്‍റെ ജാതിയാണ്..!

Synopsis

ദില്ലി: ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്ത്യയ്ക്ക് അഭിമാനമാണ്. എന്നാല്‍ ജാതി ഭ്രാന്തിന്‍റെ ഇന്ത്യന്‍ മാനസികാവസ്ഥയില്‍ സിന്ധുവിനെയും ചിലര്‍ മാറ്റി നിര്‍ത്തുന്നില്ല. കുറേ പേര്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ തലകുനിപ്പിച്ചിരിക്കുകയാണ്. ഗൂഗിളില്‍ പിവി സിന്ധു എന്ന് സെര്‍ച്ച് ചെയ്തു നോക്കു, ലിസ്റ്റില്‍ ഒരു ചോദ്യം കാണാം, പിവി സിന്ധുവിന്റെ ജാതി എന്താണെന്ന്.

ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് സിന്ധുവിന്‍റെ ജാതി അന്വേഷിച്ച് ഗൂഗിളിലെത്തിയത്. ഒളിമ്പിക്‌സില്‍ വനിത ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കയറിയതോടെ പിവി സിന്ധുവെന്ന പേര് ലോകം ചര്‍ച്ച ചെയ്യുകയാണ്. രണ്ട് ദിവസമായി ഗൂഗിളില്‍ കൂടതല്‍ പേര്‍ സെര്‍ച്ച് ചെയ്ത പേരായിരുന്നു സിന്ധു. എന്നാല്‍ ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്തത് സിന്ധുവിന്‍റെ ജാതി എന്താണെന്നാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ആപ്പിൾ മുതൽ വിവോ വരെ; വലിയ മത്സരത്തിന് കളമൊരുങ്ങുന്നു! ഈ മാസം പുറത്തിറങ്ങുന്ന സ്‍മാർട്ട്ഫോണുകൾ
പോക്കോ എക്സ്8 പ്രോ, എക്സ്8 പ്രോ മാക്സ് ഫോണുകള്‍ ആഗോള അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു