സ്മാര്‍ട്ട് സ്പീക്കര്‍ അടക്കമുള്ള പ്രത്യേകതകള്‍; ആപ്പിള്‍ കോണ്‍ഫ്രന്‍സ് വിശേഷങ്ങള്‍

By Web DeskFirst Published Jun 6, 2017, 3:54 PM IST
Highlights

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് ഡബ്യൂഡബ്യൂഡിസി 17യില്‍ പുതിയ പ്രോഡക്ടുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രോഡക്ട് ഒരു സ്മാര്‍ട്ട് പോര്‍ട്ടബിള്‍ സ്പീക്കറാണ്. ഗൂഗിളിന്‍റെ ഹോം സ്പീക്കറും ആമസോണിന്‍റെ എക്കോയ്ക്കും മറുപടിയായി എന്താണ് ആപ്പിള്‍ പുറത്തിറക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. 

തിങ്കളാഴ്ചയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഹോമോപോഡ് എന്ന് പേരിട്ടിരിക്കുന്ന സ്പീക്കറിന് 22,500 രൂപയാണ് വില വരുന്നത്. നാലിഞ്ച് സബ് വൂഷറോടുകൂടിയാണ് ഇത് എത്തുന്നത്. സ്പീക്കറിന്‍റെ മുകള്‍ ഭാഗത്താണിത്. 

ഒരു പാട്ട് കേള്‍ക്കുന്ന സ്പീക്കര്‍ എന്നതിലുപരി, ആപ്പിളിന്‍റെ സ്വന്തം സിറിയുമായി സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സിറിയുടെ സഹായത്താല്‍ വാര്‍ത്തകളും സന്ദേശങ്ങളും കേഴിക്കുന്നതിനും ടൈമര്‍ സെറ്റ് ചെയ്യുന്നതിനും കാലാവസ്ഥ വിവരങ്ങള്‍ അറിയുന്നതിനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടൊപ്പം 5 ഒളം പുതിയ പ്രോഡക്ടുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ടിവിയില്‍ ആമസോണ്‍ വീഡിയോയും, പ്രോഡക്ടുകളും ലഭിക്കുന്നതാണ് മറ്റൊരു സംവിധാനം. ഒപ്പം സിറി അടക്കമുള്ള സംവിധാനങ്ങളുമായി ആപ്പിള്‍ വാച്ചും ആപ്പിള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ആപ്പിള്‍ മാക്ക് കമ്പ്യൂട്ടറിനായി ഹൈ സൈറ എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഐഒഎസ് 11 ന്‍റെ പരിഷ്കരിച്ച സംവിധാനവും, ഒപ്പം ഐപാഡ് പ്രോമോഡലില്‍ പുതിയ പ്രോഡക്ടിവിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചതും മികച്ച സംവിധാനമാണെന്ന് ഡബ്യൂഡബ്യൂഡിസി 17നെക്കുറിച്ച് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു.

click me!