
സാഫെകോപ്പി എന്ന ട്രോജന്‍ വിഭാഗത്തില്‍പ്പെട്ട വൈറസ് ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ കാസ്‌പര്‍സ്‌കി ലാബ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. മൊബൈല്‍ ഫോണിലെ വാലറ്റ് ആപ്പുകള്‍, പേമെന്റ് ആപ്പുകള്‍ എന്നിവ വഴി ഉപഭോക്താക്കളുടെ പണം ചോര്‍ത്തുന്ന മാല്‍വേര്‍ ആണ് സാഫെകോപ്പി. മൊബൈലിലെ ഓണ്‍ലൈന്‍ പേമെന്റ് ഇടപാടുകാരെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്. മൊബൈല്‍ഫോണിലേക്ക് കടത്തിവിടുന്ന പ്രത്യേകതരം കോഡ് വഴിയാണ് ഈ ട്രോജന്‍ മാല്‍വേര്‍ ആക്രമണം നടത്തുന്നത്. ആപ്പിന്റെ രൂപത്തില്‍ മൊബൈലില്‍ തനിയെ ഇന്‍സ്റ്റാള്‍ ആകുന്ന ഈ പ്രോഗ്രാം, ഡബ്ല്യൂഎപി ബില്ലിങ് വഴിയാണ് ഉപഭോക്താവിന്റെ പണം ചോര്‍ത്തുന്നത്. ഫോണില്‍ കിടക്കുന്ന ഈ അപ്പ്, നിശബ്‌ദമായി നിരവധി സര്‍വ്വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്തുകൊണ്ടാണ് പണമെല്ലാം ചോര്‍ത്തുന്നത്. ഇത് ഉപഭോക്താവ് അറിയുകയുമില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam