Latest Videos

ക്യാമറയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഷവോമി

By Web TeamFirst Published Dec 7, 2018, 4:30 PM IST
Highlights

ഷവോമി പ്രസിഡന്‍റ് ലിന്‍ ബിന്‍ തന്നെയാണ് ഈ ഫോണിന്‍റെ ഒരു ചിത്രം പുറത്തുവിട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ വീബോയില്‍ കൂടിയാണ് ചിത്രം പുറത്തുവിട്ടത്. ഫോണിന്‍റെ ഇടത് മൂലയിലെ ക്യാമറയും ഫ്ലാഷും, അതിന് അടിയില്‍ 48 എംപി എന്ന് എഴുതിയതുമാണ് ചിത്രത്തില്‍ ഉള്ളത്. ഇത് ഇരട്ട ക്യാമറ സംവിധാനം ആയിരിക്കും എന്നാണ് ചിത്രം നല്‍കുന്ന സൂചന.

ഇന്ത്യയിലടക്കം ലോകത്തിലെ പല വിപണികളിലും സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് വലിയ കുതിപ്പാണ് ഷവോമി ഉണ്ടാക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളിലും ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിറ്റ കമ്പനി എന്ന നേട്ടം ഈ ചൈനീസ് കമ്പനിക്ക് തന്നെ. ഇപ്പോള്‍ ഇതാ വിപണിയില്‍ ഉണ്ടാക്കിയ ആധിപത്യം നിലനിര്‍ത്താന്‍ പുതിയ അറിയിപ്പുമായി ഷവോമി. ജനുവരിയില്‍ ഇറങ്ങുന്ന ഷവോമിയുടെ പുതിയ മോഡലിന്‍റെ ക്യാമറ 48 എംപിയായിരിക്കും.

ഷവോമി പ്രസിഡന്‍റ് ലിന്‍ ബിന്‍ തന്നെയാണ് ഈ ഫോണിന്‍റെ ഒരു ചിത്രം പുറത്തുവിട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ വീബോയില്‍ കൂടിയാണ് ചിത്രം പുറത്തുവിട്ടത്. ഫോണിന്‍റെ ഇടത് മൂലയിലെ ക്യാമറയും ഫ്ലാഷും, അതിന് അടിയില്‍ 48 എംപി എന്ന് എഴുതിയതുമാണ് ചിത്രത്തില്‍ ഉള്ളത്. ഇത് ഇരട്ട ക്യാമറ സംവിധാനം ആയിരിക്കും എന്നാണ് ചിത്രം നല്‍കുന്ന സൂചന.

സോണി ഐഎംഎക്സ് 586 സെന്‍സറോടെ യുള്ള ക്യാമറ ആയിരിക്കും ഇത്. 48 എംപിയും 0.8 മൈക്രോണ്‍ പിക്സലുമായിരിക്കും ക്യാമറ. ഇന്ത്യയിലും ഈ ഫോണ്‍ എത്തുമെന്നാണ് ഇന്ത്യന്‍ ഷവോമി മേധാവി മനു കുമാര്‍ ജെയിന്‍ പറയുന്നത്. സ്നാപ്ഡ്രാഗണ്‍ 675 പ്രോസസ്സറോടെ ആയിരിക്കും ഈ ഫോണ്‍ എത്തുക. 

"

click me!