
ദില്ലി: ചൈനീസ് കമ്പനിയായ ഷവോമി "ദിവാലി വിത്ത് മി സെയിലു'മായി രംഗത്ത്. ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ മി ഡോട്ട് കോമില്‍ സെപ്റ്റംബര്‍ 27, രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് വന്‍ വിലക്കുറവില്‍ ഫോണുകള്‍ ലഭിക്കുക. ഷവോമിയുടെ വിപണിയിലെ പ്രിയങ്കരമായ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4 എ, മി മാക്സ് 2 തുടങ്ങിയവ ഓഫറില്‍ ലഭ്യമാകും. ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഷവോമി മി എ1 ഉം ഇക്കൂട്ടത്തിലുണ്ട്. കൂടാതെ പവര്‍ ബാങ്ക്, സ്പീക്കര്‍, ഫോണ്‍ കവര്‍ എന്നിവയ്ക്ക് എല്ലാം ഓഫറുകള്‍ ലഭിക്കും.
പ്രധാന ഓഫറുകള്‍ നോക്കുകയാണെങ്കില്‍, ഷവോമിയുടെ റെഡ്മി നോട്ട് 4, 3 ജിബി മോഡല്‍ ആയിരം രൂപ ഇളവില്‍ സ്വന്തമാക്കാം. 9,999 രൂപയാണ് ഇതിന്റെ ഓഫര്‍ വില. ഈ ഫോണിന്‍റെ യഥാര്‍ത്ഥ വില 10,999 രൂപയാണ്. 12,999 രൂപ വിലയുള്ള 4 ജിബി റാം വേരിയന്റ് 10,999 രൂപയ്ക്ക് ലഭിക്കും.
കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ഷവോമി നോട്ട് 4 അവതരിപ്പിച്ചത്. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080 X 1920) ഡിസ്പ്ലേയോടെ വരുന്ന ഫോണിന് കരുത്ത് പകരുന്നത് 2 ജിഗാഹെട്സ് ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ ആണ്. ഇത് 4 ജിബി /3ജിബി റാമുമായി പെയര്‍ ചെയ്തിരിക്കുന്നു. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേടിഎം വഴി വാങ്ങുകയാണെങ്കില്‍ 400 രൂപ ക്യാഷ് ബാക്കും ലഭിക്കും.
റെഡ്മി 4 ന് 1500 രൂപ വരെ ഇളവ് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോണിന്റെ മൂന്ന് വേരിയന്റുകള്‍ക്കും ഈ ഒഅര്‍ ലഭിക്കും. 6,999 രൂപയിലാണ് റെഡ്മി 4 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. നവംബറില്‍ അവതരിപ്പിച്ച റെഡ്മി 4, 5 ഇഞ്ച് എച്ച്ഡി (720x1280) ഡിസ്പ്ലേയോടെയാണ് വരുന്നത്. 1.4 ജിഗാഹെട്സ് ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്.
3 ജിബിയാണ് റാം. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 6.0.1 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് നീക്കം ചെയ്യാവുന്ന 4000 എംഎഎച്ച് ബാറ്ററിയും കരുത്താകുന്നു.
അപകടത്തില്‍ അല്ലെങ്കില്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് മി ഫോണുകള്‍ക്ക് സംരക്ഷണം നല്‍കുന്ന മി പ്രൊട്ടക്റ്റിന് 100 രൂപ ഇളവ് ഷവോമി നല്‍കുന്നുണ്ട്. കൂടാതെ മി ഫോണ്‍ കേയ്സുകള്‍ക്കും കവറുകള്‍ക്കും 100 രൂപ ഇളവുണ്ട്.
മി ഹെഡ്ഫോണ്‍സ് കംഫറ്റ് വൈറ്റ് ഹെഡ്ഫോണുകള്‍ക്ക് ഷവോമി 300 രൂപ ഇളവ് നല്‍കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 2,999 രൂപയാണ്. 599 രൂപയുടെ മി ഇന്‍-ഈയര്‍ ഹെഡ്ഫോണ്‍സ് ബേസിക് മാറ്റെ 499 രൂപയ്ക്കും ലഭിക്കും. മി ബ്ലൂടൂത്ത് സ്പീക്കര്‍ ബേസിക് 2 വും "ദിവാലി വിത്ത് മി സെയില്‍" കാലയളവില്‍ വിലക്കിഴിവില്‍ സ്വന്തമാക്കം.
ഷവോമിയുടെ 20000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 വൈറ്റ് 400 രൂപ ഇളവില്‍ 1,799 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 2,199 രൂപയാണ്. 10000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 ബ്ലാക്ക് 300 രൂപ കിഴിവില്‍ 899 രൂപയ്ക്കും ലഭിക്കും. മി വൈ-ഫൈ റിപ്പീറ്റര്‍ 2 വൈറ്റിനും മി റൗട്ടര്‍ 3C വൈറ്റിനും ആകര്‍ഷകമായ ഡിസ്കൗണ്ട് ലഭിക്കും.
മി എയര്‍ പ്യൂരിഫയര്‍ 2 8,499 രൂപയ്ക്ക് ലഭ്യമാകും. ഇതിന്റെ യഥാര്‍ത്ഥ വില 9999 രൂപയാണ്. 12498 രൂപ വിലവരുന്ന മി എയര്‍ പ്യൂരിഫയര്‍ ബന്‍ഡില്‍ 9,998 രൂപയ്ക്കും ലഭിക്കും. കൂടാതെ സെയ്ല്‍ നടക്കുന്ന എല്ലാ ദിവസവും രാവിലെ 10 മണിക്ക് മി കൂപ്പണുകള്‍ ലഭിക്കും. 11 മണി മുതല്‍ 5 മണിവരെ കമ്പനി ഒരു രൂപ ഫ്ലാഷ് സെയിലും, ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 വരെ ആപ്പ് ഉപയോക്താക്കള്‍ക്കായി 'ബിഡ് ടു വിന്‍' മത്സരവും 4 മണിക്ക് ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് മത്സരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗിന് 5 ശതമാനം ക്യാഷ് ബാക്ക് ഉണ്ട്. മി ഡോട്ട് കോമില്‍ നിന്നുള്ള ഓരോ പര്‍ച്ചേസിന് പുറത്തും ആഭ്യന്തര വിമാനടിക്കറ്റ് ബൂക്കിങ്ങിന് 1,111 രൂപ വരെ ഇളവ് ലഭിക്കും. ഓരോ സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിനും മൂന്ന് മുതല്‍ 12 മാസം വരെ സൗജന്യ ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷനും ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam