ഷവോമി സ്മാര്‍ട്ട് ടിവി വില വെട്ടിക്കുറച്ചു

By Web TeamFirst Published Jan 2, 2019, 7:26 PM IST
Highlights

സ്മാർട് ടിവികൾക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്

ദില്ലി: ഷവോമി തങ്ങളുടെ സ്മാര്‍ട്ട് ടിവി വില കുത്തനെ കുറച്ചു. സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്മാർട് ടിവി വില ഷവോമി കുത്തനെ കുറച്ചത്. ഷവോമിയുടെ രണ്ടു മോഡൽ എംഐ ടിവികൾക്കാണ് വില കുറച്ചത്. എംഐ എൽഇഡി സ്മാർട് ടിവി 4എ 32, എംഐ എൽഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകൾക്ക് 2000 രൂപ വരെയാണ് കുറച്ചത്.  എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്.

സ്മാർട് ടിവികൾക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്. സ്മാർട് ടെലിവിഷനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച് കുറ‍ഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഷവോമിയുടെ നീക്കം. കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വൻ ജനപ്രീതി നേടിയ ടിവി ബ്രാൻഡാണ് ഷവോമി.

ഇന്ത്യയിൽ നിർമിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും. ഇതിലൂടെ വിലകുറച്ച് സ്മാർട് ടിവികൾ വിൽക്കാനാകും. ഇതിലൂടെ മറ്റു ടെലിവിഷൻ വിതരണ കമ്പനികൾക്ക് ഷവോമി ടിവികൾ വൻ വെല്ലുവിളിയാകും. നിലവിൽ ചൈനയിൽ നിന്ന് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നൽകണം. ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നൽകേണ്ടതുണ്ട്.

click me!