
ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ റെഡ് മീ 4എ തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലെത്തും. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ വഴിയാവും ഫോണിന്‍റെ വിൽപന.
4ജി വോൾട്ട് ടെക്നോളജിയിലാണ് പുതിയ ഫോണിന്റെ പ്രവര്‍ത്തനം. സ്നാപ്ഡ്രാഗൺ പ്രോസസര്‍ ഫോണിന് കരുത്ത് പകരും. ഫ്ലാഷോട് കൂടിയ 13 മെഗാപിക്സല്‍ പിൻകാമറയും 5 മെഗാപിക്സല്‍ മുൻകാമറയുമാണ് ഫോണിന്. 3,120 എം.എ.എച്ചാണ് ബാറ്ററി കരുത്ത്. 2 ജി.ബി റാം 16 ജി.ബി മെമ്മറി എന്നിവയാണ് സ്റ്റോറേജ് സവിശേഷതകളും ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഫോണിലുണ്ട്. ആൻഡ്രോയിഡ് മാഷ്മല്ലോയാണ് ഓപ്പറേറ്റിങ് സിസ്റ്റം.
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ കണ്ണുവെച്ചാണ് ഷവോമി റെഡ് മീ4എയുമായി രംഗത്തെത്തുന്നുത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്. ഇത് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഷവോമി. ചൈനീസ് വിപണിയിൽ എകദേശം 6000 രൂപയായിരുന്നു ഫോണിന്‍റെ വില. ഫോണിന്‍റെ ലോഞ്ചിങ് ടീസർ കഴിഞ്ഞ ദിവസം ആമസോൺ പുറത്തിറക്കിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam