റെഡ്മീ 5 ഇന്ത്യയില്‍ എത്തുന്ന മാര്‍ച്ച് 14ന്

Web Desk |  
Published : Mar 11, 2018, 05:16 PM ISTUpdated : Jun 08, 2018, 05:49 PM IST
റെഡ്മീ 5 ഇന്ത്യയില്‍ എത്തുന്ന മാര്‍ച്ച് 14ന്

Synopsis

റെഡ്മീ നോട്ട് 5, നോട്ട് 5 പ്രോ എന്നിവയ്ക്ക് ശേഷം ഷവോമി ഇന്ത്യയില്‍ റെഡ്മീ 5 ഇറക്കുന്നു

റെഡ്മീ നോട്ട് 5, നോട്ട് 5 പ്രോ എന്നിവയ്ക്ക് ശേഷം ഷവോമി ഇന്ത്യയില്‍ റെഡ്മീ 5 ഇറക്കുന്നു. മാര്‍ച്ച് 14നായിരിക്കും ഈവന്‍റ് നടക്കുക എന്നാണ് ഷവോമി ഔദ്യോഗികമായി അറിയിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍നിരക്കാരായ ഷവോമി ആ സ്ഥാനം അരക്കിട്ട് ഉറപ്പിക്കാന്‍ 2018 ല്‍ തുടര്‍ച്ചയായി പ്രത്യേകതകള്‍ കുറഞ്ഞ ബഡ്ജറ്റ് റൈറ്റില്‍ ഒതുങ്ങുന്ന ഫോണുകള്‍ ഇറക്കാന്‍ ശ്രമിക്കുകയാണ്.

ആമസോണ്‍ ഇന്ത്യ, എംഐ.കോം എന്നിവയിലൂടെ ഓണ്‍ലൈനായും. ഷവോമി ഹോം സ്റ്റോറിലൂടെ ഓഫ് ലൈനായും ആയിരിക്കും ഫോണിന്‍റെ വില്‍പ്പന. കഴിഞ്ഞ ഡിസംബറിലാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. 

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്  ഈ ഫോണിനുള്ളത്. റെസല്യൂഷന്‍ 720x1440. 18:9 ആണ് അസ്പെക്ട് റെഷ്യൂ.  1.8 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസി ചിപ്പാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. മെമ്മറി അനുസരിച്ച് രണ്ട് മോഡലുകള്‍ ലഭ്യമാണ് 2ജിബി റാം+ ഇന്‍റേണല്‍ മെമ്മറി 16ജിബി മോഡലും, 3ജിബി + 32 ജിബി പതിപ്പും. ഇരു മോഡലുകളും ഇന്ത്യയില്‍ എത്തിയേക്കും.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 എംപി പിന്‍ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 3300 എംഎഎച്ചാണ് ബാറ്ററി ശേഷി. 2ജിബി റാം+ ഇന്‍റേണല്‍ മെമ്മറി 16ജിബി മോഡലിന് ചൈനീസ് വിലയില്‍ 7,800 ഉം, 3ജിബി + 32 ജിബി പതിപ്പിന് ചൈനീസ് വിലയില്‍ 8800 ആണ് വില. ഇതില്‍ നിന്ന് അല്‍പ്പം കൂടുതലായിരിക്കും ഈ ഫോണിന്‍റെ വില എന്നാണ് വിവരം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്