ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു

By Web DeskFirst Published Apr 27, 2016, 11:15 AM IST
Highlights

ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോണ്‍ ഇറക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ, എന്നാല്‍ ഇതുവരെ ഇത് ഫ്ലാഷ് സെയില്‍ വഴി മാത്രമായിരുന്നു വിറ്റിരുന്നത്. മാര്‍ച്ച് ആദ്യം ഇറങ്ങിയ ഫോണിന്‍റെ ലക്ഷകണക്കിന് യൂണിറ്റുകള്‍ ഇതിനകം വിറ്റുപോയി. അതിന് ശേഷമാണ് ബുധനാഴ്ച മുതല്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചത്. റജിസ്ട്രേഷന്‍ ഇല്ലാതെ ഇനി ഫോണ്‍ ഷവോമിയുടെ ഇന്ത്യന്‍ സൈറ്റായ എംഐ.ഇന്‍ വാങ്ങുവാന്‍ ലഭിക്കും. ഷവോമിയുടെ ഇ-കോമേഴ്സ് പാര്‍ട്ണര്‍മാരായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയില്‍ തല്‍ക്കാലം ഈ സേവനം ഷവോമി ലഭ്യമാക്കിയിട്ടില്ല. ഷവോമി റെഡ്മീ നോട്ട് 3 2ജി പതിപ്പിന് വില 9,999 രൂപയും, 3ജി പതിപ്പിന് 11,999 രൂപയുമാണ് വില

നവംബര്‍ മാസത്തിലാണ് ഈ ഫോണ്‍ ആദ്യമായി ഇറക്കിയത്. ചൈനയില്‍ മീഡിയടെക്ക് പ്രോസ്സര്‍ ഇറക്കിയ ഷവോമി ഇന്ത്യയില്‍ ക്യൂവല്‍കോം പ്രോസസ്സര്‍ ഉള്ള പതിപ്പാണ് ഇറക്കിയിത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 650 എസ്‌ഒഎസ് ആണ് ഷവോമി റെഡ്മീ നോട്ട് 3 യിലെ ഇന്ത്യയിലെ പ്രോസ്സര്‍.

ഡാര്‍ക്ക് ഗ്രേ, ചാമ്ബ്യന്‍ ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ ഇറക്കുന്ന മൂന്നാമത്തെ ഫോണാണ് ഇതെന്ന് ഷവോമി പറയുന്നു. പ്രോസ്സറിന് പുറമേ റാം ശേഷിയിലും രണ്ടു പതിപ്പായാണ് റെഡ്മീ നോട്ട് 3 ഇറങ്ങുന്നത് ഒന്ന് 2 ജിബി റാം ശേഷിയിലും, ഒന്ന് 3 ജിബി റാം ശേഷിയിലുമാണ് ഇറങ്ങുന്നത്.

എന്നാല്‍ രണ്ടിന്‍റെയും ഇന്‍ബില്‍ട്ട് മെമ്മറി ശേഷി 32 ജിബിയാണ്. ഇതിന്‍റെ പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനറുണ്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. 1080x1920 പിക്സല്‍ ഐപിഎസ് ഡിസ്പ്ലേയാണ് സ്ക്രീനുള്ളത് ഇത് 178 ഡിഗ്രി വ്യൂവിങ്ങ് ആംഗിള്‍ നല്‍കും എന്നാണ് ഷവോമി അവകാശവാദം. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് എംഐയുഐ7 ഇന്‍റര്‍ഫേസ് ഓടെ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമാകുന്നു. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി. 16 എംപിയാണ് പ്രധാന ക്യാമറ, 5 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ.

click me!