10 ലക്ഷം റെഡ്മി നോട്ട് 4 വിറ്റെന്ന് ഷവോമി

Published : Mar 16, 2017, 06:05 AM ISTUpdated : Oct 04, 2018, 06:32 PM IST
10 ലക്ഷം റെഡ്മി നോട്ട് 4 വിറ്റെന്ന് ഷവോമി

Synopsis

ഇന്ത്യയില്‍ വേഗത്തില്‍ ഒരു ഗാഡ്ജറ്റിന്‍റെ 10 ലക്ഷം പതിപ്പുകള്‍ വിറ്റെന്ന റെക്കോഡ് സ്വന്തമാക്കി ഷവോമി.  റെഡ്മി നോട്ട് 4 ആണ് ഇത്തരത്തില്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. കേവലം 45 ദിവസം കൊണ്ടാണ് പത്തുലക്ഷം നോട്ട് 4 വിറ്റുതീര്‍ന്നത്. വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച റെഡ്മി നോട്ട് 3 നു ശേഷം ഷവോമി അവതരിപ്പിച്ച ഫോണാണ് നോട്ട് 4.

ജനുവരി ഇരുപത്തി മൂന്നിനാണ് വിപണികീഴടക്കാന്‍ റെഡ്മി നോട്ട് 4 ഇന്ത്യയില്‍ എത്തിയത്. ഓണ്‍ലൈനിലെത്തി പത്തുസെക്കന്റിനുള്ളില്‍ രണ്ടരലക്ഷം നോട്ട് 4കള്‍ വിറ്റുപോയി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്‌ളാഷ് സെയിലിലൂടെ വില്‍പ്പന തുടങ്ങിയ നോട്ട് 4 പിന്നീട് ഫ്‌ളിപ്കാര്‍ട്ടിലെ മിന്നും താരമായി മാറി.

13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമായാണ് റെഡ്മി നോട്ട് 4 എത്തിയത്. ക്വാല്‍ക്കോം സ്നാപ്ഡ്രഗാണ്‍ 625 പ്രോസസറാണ് റെഡ്മി നോട്ട് 4 ന് കരുത്തേകുന്നത്. മൂന്ന് വിവിധ റാം ഓപ്ഷനുകളും രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുമാണ് ഉപഭോക്താവിന് ലഭിക്കുക. 2 ജിബി, 3 ജിബി, 4 ജിബി റാം ഓപ്ഷനും 32, 64 ജിബി സ്റ്റോറേജ് ഓപ്ഷനും നോട്ട് 4 നല്‍കിയിരിക്കുന്നു.

2.5 ഡി ഗ്ലാസോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 4 ല്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫുള്‍ മെറ്റാലിക് ബോഡിയും, പിറകിലായി നല്‍കിയിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനറും റെഡ്മി നോട്ട് 4 ന്റെ പ്രീമിയം ടച്ച് വര്‍ധിപ്പിക്കുന്നു. 9,999 രൂപ മുതലാണ് വില തുടങ്ങുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്