എംഐ5ന്‍റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു

By Web DeskFirst Published Aug 24, 2016, 3:32 AM IST
Highlights

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ5ന്‍റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. 24,999 രൂപയായിരുന്ന ഫോണ്‍ ഇപ്പോള്‍ 2,000 ഡിസ്കൗണ്ടില്‍ 22,999 രൂപയ്ക്ക് ലഭിക്കും. ഷവോമി ഇന്ത്യ മേധാവി ട്വിറ്ററിലൂടെയാണ് വില കുറച്ച വിവരം അറിയിച്ചത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഓഫര്‍ ലഭിക്കുക, ഇതിന് പുറമേ ഷവോമിയുടെ സൈറ്റായ എംഐ.കോം വഴിയും ഈ ഓഫര്‍ ലഭിക്കും.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഷവോമി എംഐ5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.15 ഇഞ്ച് സ്‌ക്രീനാണ് ഷവോമി എംഐ5ന് നല്‍കിയിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനം ലഭ്യമാണ്. 2കെ ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.3 യും 1.5 ഹെര്‍ട്‌സ് ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 ചിപ്പ് സെറ്റാണ് ഫോണുകളിലുണ്ടാകുക. 16 എംപി പിന്‍ ക്യാമറയും, 4 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 4ജി പ്ലസ് സപ്പോര്‍ട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 3,800 എംഎഎച്ചാണ്. ബാറ്ററി ശേഷി. 16 എംപിയാണ് പ്രധാന ക്യാമറ, 5 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ.

click me!