അരികുകള്‍ കീറിയാലും പ്രശ്‌നമില്ല, പൂർവ്വികരുടെ ഫോട്ടോകൾ പുതിയതാക്കാം; ഇതാ ഈസി നാനോ ബനാന പ്രോ പ്രോംപ്റ്റുകള്‍

Published : Nov 26, 2025, 12:49 PM IST
Nano Banana Pro

Synopsis

പഴയതും പൊട്ടിയതും മങ്ങിയതുമായ ഫോട്ടോകളെ വ്യക്തവും ഷാർപ്പായിട്ടുള്ളതും ഹൈ-ഡെഫനിഷൻ (HD) ചിത്രങ്ങളാക്കി മാറ്റാനുള്ള അതുല്യമായ കഴിവാണ് നാനോ ബനാന പ്രോയുടെ പ്രത്യേകതകളിലൊന്ന്

തിരുവനന്തപുരം: ഗൂഗിളിന്‍റെ പുതിയ ഇമേജ്-ജനറേഷൻ എഐ ടൂളായ നാനോ ബനാന പ്രോ പുറത്തിറങ്ങിയത് മുതൽ ചർച്ചാ വിഷയമാണ്. ഫിൽട്ടറുകളും സ്റ്റൈൽ ഇഫക്റ്റുകളും മാത്രമല്ല, പഴയതും പൊട്ടിയതും മങ്ങിയതുമായ ഫോട്ടോകളെ വ്യക്തവും ഷാർപ്പായിട്ടുള്ളതും ഹൈ-ഡെഫനിഷൻ (HD) ചിത്രങ്ങളാക്കി മാറ്റാനുള്ള അതുല്യമായ കഴിവും നാനോ ബനാന പ്രോയുടെ പ്രത്യേകതയാണ്. നാനോ ബനാന പ്രോയ്ക്ക് കരുത്ത് പകരുന്നത് ജെമിനി 3 പ്രോ എഐ മോഡലാണ്. ഇത് മുമ്പത്തേക്കാൾ കൂടുതൽ സങ്കീർണ്ണമായ മൾട്ടിമോഡൽ ശേഷി വാഗ്‌ദാനം ചെയ്യുന്നു. അതുകൊണ്ടാണ് ടെക്‌സ്‌ചർ, നിറം, വിശദാംശങ്ങൾ എന്നിവ ഒറിജിനലിലേക്ക് പുനഃസ്ഥാപിക്കുന്നതിൽ ജെമിനി 3 പ്രോ എഐ ഇത്രയധികം വിജയിക്കുന്നത്. പഴയ ഫോട്ടോകള്‍ പുതു മോടിയില്‍ ഭംഗിയാക്കി തരാനുള്ള നാനോ ബനാന പ്രോയുടെ കഴിവ് ഉദാഹരണങ്ങള്‍ സഹിതം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍.

നാനോ ബനാന പ്രോയില്‍ പഴയ ഫോട്ടോകൾ എങ്ങനെയാണ് ഇത്ര വ്യക്തമാകുന്നത്?

നാനോ ബനാന പ്രോയുടെ പിന്നിലെ യഥാർഥ ശക്തി ഫോട്ടോകളുടെ ടെക്‌സ്‌ചർ മനസ്സിലാക്കാനും കളർ ബാലൻസ് ശരിയാക്കാനും ഫോട്ടോകളിൽ നഷ്‌ടപ്പെട്ട വിശദാംശങ്ങൾ പുനർനിർമ്മിക്കാനും ഉള്ള കഴിവാണ്. പഴയ ഫോട്ടോകൾ പലപ്പോഴും മഞ്ഞനിറത്തിലായിരിക്കും. അവയില്‍ പോറലുകൾ ഉണ്ടാകും. അരികുകൾ കീറിയുമിരിക്കും, ചിലപ്പോൾ വളരെ കുറഞ്ഞ റെസല്യൂഷനും ആയിരിക്കും ഫോട്ടോകള്‍ക്കുള്ളത്. ഈ പോരായ്‌മകളെല്ലാം പുതിയ എഐ മോഡൽ കണ്ടെത്തി നാനോ ബനാന പ്രോ വഴി നീക്കം ചെയ്യുന്നു.

പഴയ ചിത്രങ്ങള്‍ പുതു മോടിയിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ നാനോ ബനാന പ്രോയ്‌ക്ക് ശരിയായ നിർദ്ദേശങ്ങൾ നൽകിയാൽ മതി. "പൊടി നീക്കം ചെയ്യുക", "വരകൾ നീക്കം ചെയ്യുക", "പോറലുകൾ നീക്കം ചെയ്യുക", "വിന്‍റേജ് ഫോട്ടോകൾ പുനഃസ്ഥാപിക്കുക", "നിറങ്ങൾ ശരിയാക്കുക", "മുഖത്തിന്‍റെ വിശദാംശങ്ങൾ ശരിയാക്കുക" തുടങ്ങിയ സവിശേഷ നിർദ്ദേശങ്ങൾ നാനോ ബനാന പ്രോയ്ക്ക് മനസിലാക്കാൻ കഴിയും.

പൊടിപടലങ്ങൾ, ചുളിവുകൾ, മഞ്ഞനിറം, പ്രായവുമായി ബന്ധപ്പെട്ട കേടുപാടുകൾ എന്നിവ കാണിക്കുന്ന ഫോട്ടോകൾ പോലും ഈ മോഡൽ കൂടുതൽ വ്യക്തമായി കാണിക്കുന്നു. ഗൂഗിൾ ജെമിനിയിലേക്ക് ഒരു പഴയ ഫോട്ടോ അപ്‌ലോഡ് ചെയ്‌തുകൊണ്ട് നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. 

നാനോ ബനാനയില്‍ പഴയ ചിത്രങ്ങൾ പുനഃസ്ഥാപിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില നിർദ്ദേശങ്ങൾ ഇതാ: 

പ്രോംപ്റ്റ് 1: ദൃശ്യമായ പോറലുകൾ, പൊടിപടലങ്ങൾ, ചുളിവുകൾ എന്നിവ നീക്കം ചെയ്‌തുകൊണ്ട് ഈ പഴയ കുടുംബ ഫോട്ടോ പുനരുജ്ജീവിപ്പിക്കുക. സ്വാഭാവിക ടോണുകൾ പുനഃസ്ഥാപിക്കുന്നതിനും പഴക്കം മൂലമുണ്ടാകുന്ന മഞ്ഞനിറം പരിഹരിക്കുന്നതിനും നിറങ്ങൾ ക്രമീകരിക്കുക. മൊത്തത്തിലുള്ള വ്യക്തത മെച്ചപ്പെടുത്തുക, ഷാർപ്പായിട്ടുള്ളതും ഉയർന്ന റെസല്യൂഷനുള്ളതുമായ ഫിനിഷിനായി ടെക്‌സ്‌ചർ പരിഷ്‍കരിക്കുക.

പ്രോംപ്റ്റ് 2: ഈ ഗുരുതരമായ കേടുപാടുകൾ സംഭവിച്ച ഫോട്ടോയോ പൂർണമായും നന്നാക്കിയെടുക്കുക. കീറിയതോ നഷ്ടപ്പെട്ടതോ ആയ അരികുകൾ തടസ്സമില്ലാതെ പുനഃസൃഷ്‌ടിക്കുക. മധ്യഭാഗത്തെ ആഴത്തിലുള്ള ചുളിവുകൾ മിനുസപ്പെടുത്തുകയും ദൃശ്യമായ വാട്ടർമാർക്കുകളും നിറം മങ്ങിയ പാടുകളും നീക്കം ചെയ്യുക. ഫോട്ടോയിലെ യഥാർഥ വിഷയത്തിന്‍റെ രൂപം നിലനിർത്തിക്കൊണ്ട് തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുക. ഫോട്ടോ വൃത്തിയുള്ളതും പൂർണ്ണമായും നന്നാക്കിയതുമായി കാണപ്പെടണം.

പ്രോംപ്റ്റ് 3: ഫ്രെയിമിലുടനീളം ഉപരിതലത്തിലെ കനത്ത പോറലുകൾ, പൂപ്പൽ പാടുകൾ, എമൽഷൻ കേടുപാടുകൾ എന്നിവ നീക്കം ചെയ്‌തുകൊണ്ട് ഈ പഴയ ഫോട്ടോ നന്നാക്കുക. അത്യാവശ്യ വിശദാംശങ്ങൾ മങ്ങിക്കാതെ പേപ്പർ ടെക്‌സ്‌ചർ ശ്രദ്ധാപൂർവ്വം പരിഷ്‌കരിക്കുക. വൃത്തിയുള്ളതും പൂർണ്ണമായും പുനഃസ്ഥാപിച്ചതുമായ രൂപം നേടുന്നതിന് നോയിസ് ഗണ്യമായി കുറയ്ക്കുക.

പ്രോംപ്റ്റ് 4: മുഖത്തിന്‍റെ വ്യക്തത, കണ്ണുകളുടെ നിർവചനം, സ്വാഭാവിക ചർമ്മ ഘടന എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ഈ പഴയ കുടുംബ ഛായാചിത്രം പുനരുജ്ജീവിപ്പിക്കുക. മുഖങ്ങളിൽ കാണുന്ന ചലന മങ്ങൽ ശരിയാക്കുക. അമിതമായ മിനുസപ്പെടുത്തലില്ലാതെ റിയലിസ്റ്റിക് ചർമ്മ ടോണുകൾ നിലനിർത്തുക. വിഷയങ്ങൾ വ്യക്തവും വിശദവുമായി ദൃശ്യമാകുമെന്ന് ഉറപ്പാക്കിക്കൊണ്ട് പശ്ചാത്തലത്തിന്‍റെ വിന്‍റേജ് അന്തരീക്ഷം സംരക്ഷിക്കുക.

പ്രോംപ്റ്റ് 5: വസ്ത്രധാരണം, ലാൻഡ്‌സ്‌കേപ്പ് ഘടകങ്ങൾ, ആർക്കിടെക്‌ചർ എന്നിവയ്‌ക്കായി ചരിത്രപരമായി കൃത്യമായ കളറിംഗ് ഉപയോഗിച്ച് ഈ കറുപ്പും വെളുപ്പും ചിത്രത്തിന് രൂപം നൽകുക. ചർമ്മത്തിന്‍റെ നിറങ്ങളിൽ ജീവസുറ്റ ഊഷ്‌മളത നിലനിർത്തുക. മൊത്തത്തിലുള്ള പാലറ്റ് ഉജ്ജ്വലമായിരിക്കണം, പക്ഷേ സന്ദർഭത്തിന് അനുസൃതമായിരിക്കണം. വ്യക്തമായ, പൂർണ്ണമായും വർണ്ണാഭമായ ഒരു ഫോട്ടോ നിർമ്മിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്