
വാട്ട്സ്ആപ്പിന്റെ എല്ലാ സവിശേഷതകളും വൈകാതെ കംപ്യൂട്ടറില്‍ ഉപയോഗിക്കാനാകും. വിന്‍ഡോസ്, മാക് ഒ എസ് എന്നിവയില്‍ അധിഷ്‌ഠിതമായ വെബ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ വെബ് ആപ്ലിക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ ഒരു ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. നിലവില്‍ സ്‌മാര്‍ട്ട് ഫോണുമായി കണക്‌ട് ചെയ്‌ത കംപ്യൂട്ടറില്‍ എപ്പോഴും തുറന്നുവെച്ച ബ്രൗസര്‍ വഴി വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ സ്‌മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കാതെ തന്നെ വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്ന വെബ് ആപ്പാണ് ഇപ്പോള്‍ തയ്യാറാക്കുന്നതെന്നാണ് വിവരം. ഇതിലൂടെ വാട്ട്സ്ആപ്പിന്റെ സവിശേഷതകളായ, ഫയല്‍ ഷെയറിംഗ്, വീഡിയോ കോളിങ് എന്നിവയെല്ലാം ചെയ്യാനാകും. കൂടാതെ ഇതിനായി വെബില്‍ ബ്രൗസര്‍ എപ്പോഴും തുറന്നുവെക്കേണ്ട ആവശ്യവും ഉണ്ടാകില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam