
വില്ലപുരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു. വില്ലപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം. അഭിലാഷ് എന്ന 15 വയസുകാരനാണ് മരണപ്പെട്ടത്. കേന്ദ്രീയ വിദ്യാലയത്തിലെ 10- ക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്.
ക്രിസ്മസ് അവധി ആഘോഷങ്ങള്‍ക്കായി സഹോദരി വീട്ടില്‍ എത്തിയരായിരുന്നു രാജേഷും കുടുംബവും. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. മൊബൈല്‍ ഫോണില്‍ അഭിലാഷ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഫോണ്‍ ദൂരത്തേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും ഷര്‍ട്ടില്‍ തീപിടിക്കുകയായിരുന്നു. അഭിലാഷിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam