
തിരുവനന്തപുരം: ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനരഹിതമായി. യൂട്യൂബിലെ പ്രശ്‌നങ്ങള്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഔട്ട്‌റേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്‌ടർ (DownDetector) വഴി റിപ്പോർട്ട് ചെയ്‌തത്. പല രാജ്യങ്ങളിലും ഉപയോക്താക്കൾക്ക് യൂട്യൂബ് ഹോം പേജ് ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. 'സംതിങ് എറർ' എന്ന് പിഴവ് സന്ദേശം യൂട്യൂബ് തുറക്കുമ്പോള്‍ ഹോം പേജില്‍ കാണിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഡൗൺഡിറ്റക്‌ടർ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് രാവിലെ 6:30 മുതൽ 7:30 വരെയുള്ള ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 20,000 പരാതികള്‍ യൂട്യൂബ് യൂസര്‍മാര്‍ റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 74 ശതമാനം പ്രശ്‌നങ്ങൾ യൂട്യൂബ് ആപ്പുമായി ബന്ധപ്പെട്ടതാണെന്നും 16 ശതമാനം വീഡിയോകൾ സ്‍ട്രീം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ, ഡൗൺഡിറ്റക്‌ടറില്‍ ചൊവ്വാഴ്ച രാവിലെ 7:11 വരെ 19,097 പരാതികൾ യൂട്യൂബ് ഉപയോക്താക്കള്‍ രജിസ്റ്റർ ചെയ്‌തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ സ്ട്രീമിംഗ്, ആപ്പ് ആക്‌സസ്, വെബ്‌സൈറ്റ് ലോഡിംഗ് എന്നിവയിലെ പ്രശ്‌നങ്ങള്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യൂസര്‍മാരില്‍ നിന്നുള്ള പരാതികളെ തുടർന്ന് ഈ പ്രശ്‍നം പരിശോധിക്കുകയാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും യൂട്യൂബ് പ്രസ്‍താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ യൂട്യൂബിലെ പ്രശ്‌നം സംബന്ധിച്ച് സ്‌ക്രീന്‍ഷോട്ടുകളുടെ പ്രളയമാണ്. നിരവധി യൂട്യൂബ് ഉപയോക്താക്കളാണ് തങ്ങളുടെ വിവിധ ഡിവൈസുകളിൽ നിന്നുള്ള 'സംതിങ് എറർ' സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ടുകൾ എക്‌സില്‍ പങ്കുവെച്ചത്. രാജ്യാന്തര തലത്തിലുള്ള ഈ തകരാർ ലോകമെങ്ങുമുള്ള യൂട്യൂബ് യൂസർമാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam