
തിരുവനന്തപുരം: യൂട്യബില്‍ ഒരു പ്രത്യേക ഗാനം കണ്ടെത്താൻ ഉപയോക്താക്കൾ പലപ്പോഴും നീണ്ട പ്ലേലിസ്റ്റുകളിലൂടെ സ്ക്രോൾ ചെയ്യേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഈ പ്രശ്‍നം ഇല്ലാതാക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. പ്ലേലിസ്റ്റ് മെനുവിൽ ലഭ്യമാകുന്ന 'ഫൈൻഡ് മൈ പ്ലേ ലിസ്റ്റ്' എന്ന ഓപ്ഷൻ യൂട്യൂബ് മ്യൂസിക് പരീക്ഷിച്ചുതുടങ്ങി. ഇത് പാട്ടുകളിലൂടെ സ്ക്രോൾ ചെയ്യുന്നതിന് പകരം അതിന്‍റെ പേര് ടൈപ്പ് ചെയ്‌ത് ഗാനം കണ്ടെത്താന്‍ നിങ്ങളെ അനുവദിക്കുന്നു. നിലവിൽ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.
ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിലാണ് (പതിപ്പ് 8.45.3) ഈ ഓപ്ഷൻ ആദ്യം ലഭ്യമാകുന്നത്. പ്ലേലിസ്റ്റ് പേജിലെ 'ഷഫിൾ പ്ലേ' എന്നതിന് താഴെയുള്ള ത്രീ-ഡോട്ട് മെനുവിൽ ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചുതുടങ്ങി. ആൻഡ്രോയ്‌ഡ് ആപ്പിന് ഈ സവിശേഷത ഇതുവരെ ലഭ്യമായിട്ടില്ല. എല്ലാ ഐഫോൺ ഉപഭോക്താക്കൾക്കും ഇപ്പോള്‍ ഈ ഫീച്ചര്‍ ദൃശ്യമാകുന്നുമില്ല. അതായത്, ഏറ്റവും പുതിയ പതിപ്പ് ഉണ്ടെങ്കിലും ചില അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ലഭിക്കൂ. ആൻഡ്രോയ്‌ഡിനുള്ള ഫൈൻഡ് മൈ പ്ലേ ലിസ്റ്റ്' ഫീച്ചര്‍ പുറത്തിറക്കുന്ന തീയതിയോ വിശാലമായ ഒരു റോൾഔട്ടോ യൂട്യൂബ് അധികൃതര്‍ പുറത്തിറക്കിയിട്ടില്ല.
1. യൂട്യൂബ് മ്യൂസിക് ആപ്പിലെ ഏതെങ്കിലും പ്ലേലിസ്റ്റ് തുറക്കുക
2. മുകളിലുള്ള മൂന്ന് ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക
3. 'ഫൈൻഡ് മൈ പ്ലേ ലിസ്റ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക
4. തിരയൽ ബാറിൽ പാട്ടിന്‍റെ പേര് നൽകുക.
5. റിസൾട്ടിൽ നിന്ന് ഒരു ഗാനം തിരഞ്ഞെടുത്ത് അത് പ്ലേ ചെയ്യുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം