ഇനി ആര്‍ക്കൊക്കെ പണം ലഭിക്കും, ലഭിക്കില്ല? മോണിറ്റൈസേഷന്‍ പോളിസി തിരുത്തി യൂട്യൂബ്

Published : Jul 10, 2025, 12:39 PM ISTUpdated : Jul 11, 2025, 12:01 AM IST
Pakistan BANS 27 YouTube channels of journalists politician for criticizing army

Synopsis

മറ്റുള്ളവരുടെ കണ്ടന്‍റ് കോപ്പിയടിച്ചാല്‍ പണമില്ല, വീഡിയോ അപ്‌ലോഡിംഗ് നയത്തില്‍ മാറ്റം വരുത്തി യൂട്യൂബ്

ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ഇൻഫ്ലുവൻസര്‍മാരും സമയം ചെലവഴിക്കുന്ന വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. കണ്ടന്‍റ് കാണുന്നതിന് മാത്രമല്ല, കണ്ടന്‍റ് പ്രചരിപ്പിക്കുന്നതിനും ധാരാളം ആളുകൾ യൂട്യൂബ് ഉപയോഗിക്കുന്നു. ചില കണ്ടന്‍റുകൾ ഒറിജിനൽ ആണ്. എന്നാൽ ചിലർ ഒരേ കണ്ടന്‍റ് ആവർത്തിക്കുന്നു. അതേസമയം ചിലർ എഐ കണ്ടന്‍റുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ എഐ സൃഷ്ടിച്ച കണ്ടന്‍റിനും ലോ-എഫേര്‍ട്ട് വീഡിയോകൾക്കുമായി ഒരു പുതിയ പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ചിരിക്കുകയാണ് യൂട്യൂബ്. ഇതുവരെ യൂട്യൂബിന്‍റെ വരുമാനം ആഡ്‌സെൻസ് അക്കൗണ്ട് വഴി നേരിട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു.

യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സിനുള്ള പേയ്‌മെന്‍റ് സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജൂലൈ 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതുവരെ, യൂട്യൂബ് വരുമാനം കണ്ടന്‍റ് ക്രിയേറ്റേഴ്സിന് നേരിട്ട് ആഡ്‌സെൻസ് അക്കൗണ്ട് വഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു. ഇതിനനുസരിച്ച്, യൂട്യൂബ് വരുമാനത്തിനായി ഒരു പ്രത്യേക ആഡ്‌സെൻസ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരും.

യൂട്യൂബിന്‍റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, യൂട്യൂബ് പങ്കാളിത്ത പ്രോഗ്രാമിന്‍റെ (YPP) ഭാഗമായി ധനസമ്പാദനം നടത്തുന്നതിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഒറിജിനലും ആധികാരികവുമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യണം. ഈ പുതിയ നയം 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഒരു ചാനലിന് ഒരു വർഷത്തിൽ ഏകദേശം 1,000 സബ്‌സ്‌ക്രൈബർമാരും 4,000 സാധുവായ പൊതു നിരീക്ഷണ മണിക്കൂറും ഉണ്ടായിരിക്കണം. ഷോർട്സുകള്‍ക്ക് 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂകൾ ഉണ്ടായിരിക്കണം.

കണ്ടന്‍റിൽ നിന്ന് ധനസമ്പാദനം നടത്തുന്നതിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. നിങ്ങൾ ആരിൽ നിന്നെങ്കിലും ഉള്ളടക്കം എടുക്കുകയാണെങ്കിൽ, അതിൽ നിങ്ങളുടെ യഥാർഥ ഇൻപുട്ട് ഉണ്ടായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഒരു കണ്ടന്‍റും വീണ്ടും വീണ്ടും ആവർത്തിക്കരുത് എന്നതാണ് മറ്റൊന്ന്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളെയും പുതിയ നയം പ്രോത്സാഹിപ്പിക്കുന്നില്ല. പല കണ്ടന്‍റ് ക്രിയേറ്റേഴ്സും എഐ ജനറേറ്റഡ് വീഡിയോകളെയും എഐ ശബ്ദങ്ങളെയും ആശ്രയിക്കുന്നു. ആ ഉള്ളടക്കത്തെയും ഈ പുതിയ നയം ബാധിക്കും. കോപ്പി-റൈറ്റിംഗ്, ലൈറ്റ് എഡിറ്റിംഗ് എന്നിവയിലൂടെ മാത്രം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും പുതിയ നയം ദോഷകരമാകും. ഇതിനുപുറമെ കുറഞ്ഞ പരിശ്രമത്തോടെ നിർമ്മിച്ചതാണെങ്കിലോ ക്ലിക്ക്ബെയ്റ്റ് തംബ്‌നെയിലുകൾ കാഴ്ചകൾക്കായി മാത്രമായി ഉപയോഗിക്കുന്നെങ്കിലോ ആ ചാനലുകൾക്കും പണം ലഭിക്കാനുള്ള സാധ്യത കുറവായിരിക്കാം.

അതേസമയം, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പിഴകൾ, സസ്‌പെൻഷനുകൾ, സ്ട്രൈക്കുകൾ എന്നിവയെക്കുറിച്ചും ഒരു നിയമവും നിലവിലില്ല. പുതിയ നയം ആധികാരിക ഉള്ളടക്കം ഉറപ്പിക്കുന്നതായുള്ളതാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി