യൂട്യൂബ് ഉപയോഗിക്കാന്‍ പറ്റിയ ഫോണുകള്‍ ഇവയാണ്

By Web TeamFirst Published Aug 10, 2018, 9:27 PM IST
Highlights

. യൂട്യൂബ് പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകളുടെ ലിസ്റ്റാണ് യൂട്യൂബ് പുറത്ത് വിട്ടത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഈ ലിസ്റ്റിലുള്ളത്

സിലിക്കണ്‍ വാലി: യൂട്യൂബ് തങ്ങളുടെ ഡിവൈസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. യൂട്യൂബ് പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകളുടെ ലിസ്റ്റാണ് യൂട്യൂബ് പുറത്ത് വിട്ടത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഈ ലിസ്റ്റിലുള്ളത്. ഇതില്‍ തന്നെ സാംസങ്ങ് കഴിഞ്ഞ ദിവസം ഇറക്കിയ സാംസങ്ങ് ഗ്യാലക്സി നോട്ട്9 ആണ് യൂട്യൂബ് സിഗ്നേച്ചര്‍ ഡിവൈസായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

എച്ച്ഡിആര്‍, ഹൈ ഫ്രൈം റേറ്റ്, എന്‍ജിസി, ഡിആര്‍എം പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയാണ് യൂട്യൂബ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഫോണുകളെ തിരഞ്ഞെടുത്തത്. ലിസ്റ്റിലുള്ള ഒരോ ഡിവൈസും ഞങ്ങള്‍  പരിശോധിച്ചെന്നും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുമാണ് തിരഞ്ഞെടുപ്പെന്ന് യൂട്യൂബ് പറയുന്നു.

സോണി എക്സ്പീരിയ എക്സ് ഇസെഡ് 2 പ്രീമിയം ആണ് ലിസ്റ്റില്‍ രണ്ടാമത്. എച്ച്ടിസി യു12 പ്ലസ് ആണ് ലിസ്റ്റില്‍ മൂന്നാമത്. വണ്‍പ്ലസ് 6, എല്‍ജി ജി7 തിങ്ക് ക്യൂ എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്. ഷവോമി എംഐ8, സോണി എക്സ്പീരിയ എക്സ് ഇസെഡ് 2 കോംപാക്ട്, എക്സ്പീരിയ എക്സ് ഇസെഡ് 2, നോക്കിയ 8 സീറക്കോ, എംഐ മിക്സ് 2എസ്, ഗ്യാലക്സി എസ്9, ഗ്യാലക്സി എസ്9 പ്ലസ്, പിക്സല്‍ 2, പിക്സല്‍ 2എക്സ്എല്‍, മൈറ്റ് 10 പ്രോ, ഗ്യാലക്സി നോട്ട് 8, എല്‍ജി വി30, ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്8 പ്ലസ് എന്നിവയാണ് ലിസ്റ്റിലുള്ള ഫോണുകള്‍.

"

click me!