മാര്‍വല്‍ അവഞ്ചേര്‍സ് എൻഡ് ഗെയിമിന്റെ ട്രെയിലര്‍

Published : Dec 07, 2018, 09:36 PM ISTUpdated : Dec 07, 2018, 10:07 PM IST
മാര്‍വല്‍ അവഞ്ചേര്‍സ് എൻഡ് ഗെയിമിന്റെ  ട്രെയിലര്‍

Synopsis

സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്

മാര്‍വല്‍ അവഞ്ചേര്‍സ് എന്‍റ് ഗെയിമിന്‍റെ ട്രെയിലര്‍ ഇറങ്ങി. 2018 ലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍. താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്. അതിനാല്‍ തന്നെ സിനിമ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയുടെ അടുത്ത ഭാഗം എങ്ങനെ ആയിരിക്കും എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

അയേണ്‍ മാന്‍ അന്തരീക്ഷത്തില്‍ ഏകാന്തതയില്‍ ആകുന്നതും. ക്യാപ്റ്റന്‍ അമേരിക്കയുടെ ക്ലീന്‍ഷേവ് ലുക്കും, ഹാള്‍ക്ക് ഐ, ആന്‍റ് മാന്‍ എന്നിവരുടെ തിരിച്ചുവരവും ട്രെയിലറിലുണ്ട്. ഒപ്പം തന്നെ താനോസിന്റെ സാന്നിധ്യവും ട്രെയിലറിലുണ്ട്. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രം 2019 മെയ് മാസത്തില്‍ തീയറ്ററുകളില്‍ എത്തും.

PREV
click me!

Recommended Stories

ലക്ഷ്യം പ്രതിരോധ മേഖലയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമാക്കുക; ഇന്ത്യൻ കരസേന മേധാവിയുടെ ഫ്രഞ്ച് സന്ദർശനം തുടങ്ങി
179 യാത്രികരുടെ ജീവനെടുത്ത ജെജു വിമാന അപകടം; എഞ്ചിനിൽ കണ്ട രക്തക്കറ ദേശാടന പക്ഷിയുടേത്, തെളിവായി തൂവൽ