ആനവണ്ടിയില്‍ റൊമാന്‍സ് കാണിച്ചാല്‍ കരടമടച്ച രസീത് കാണിക്കേണ്ടി വരും!

Published : Jul 29, 2019, 02:36 PM ISTUpdated : Jul 29, 2019, 05:00 PM IST
ആനവണ്ടിയില്‍ റൊമാന്‍സ് കാണിച്ചാല്‍ കരടമടച്ച രസീത് കാണിക്കേണ്ടി വരും!

Synopsis

സ്ത്രീ യാത്രികരുടെ സുരക്ഷക്കായി കര്‍ശന നടപടികളുമായി കെഎസ്ആർടിസി


തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായി കര്‍ശന നടപടികളുമായി കെഎസ്ആർടിസി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ യാത്രികര്‍ക്കു നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളും പീഡനശ്രമങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കെഎസ്ആർടിസി ബസുകളിൽ അത്തരം നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറെ യാത്രക്കാർ വിവരം അറിയിക്കണമെന്നും കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ സെല്ലിന്റെ നമ്പറായ 1091 അല്ലെങ്കിൽ കൺട്രോൾ റൂം നമ്പറായ 100 ലേക്ക് വിവരം കൈമാറേണ്ടതാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. 

ബസിനുള്ളിൽ ക്രമസമാധാനപ്രശ്‍നം ഉണ്ടാക്കിയ വ്യക്തിയെ യാത്രക്കാരുടെ സഹകരണം ഉറപ്പ് വരുത്തി കണ്ടക്ടർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടതാണ്. ബസിനുള്ളിലുണ്ടായ അനിഷ്‍ടസംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും സ്വീകരിച്ച തുടർനടപടികളും കണ്ടക്ടർക്ക് കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 0471 - 2463799/ 9447071021 എന്നീ നമ്പറുകളിൽ വിവരം അറിയിക്കാവുന്നതാണെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.

അത്യാവശ്യഘട്ടത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും വിളിക്കാന്‍ എല്ലാ ജില്ലകളിലെയും പൊലീസ് വനിതാ സഹായസെല്ലിന്റെ നമ്പറുകളും പോസ്റ്റിലുണ്ട്. 

  • തിരുവനന്തപുരം സിറ്റി - 0471 - 2338100 
  • തിരുവനന്തപുരം റൂറൽ - 0471 - 2418277
  • കൊല്ലം - 0474 - 2764579
  • പത്തനംതിട്ട - 0468 - 2325352
  • ഇടുക്കി (കട്ടപ്പന) - 9497932403 
  • ഇടുക്കി (തൊടുപുഴ) - 04862 -229100 
  • ആലപ്പുഴ - 0477 2237474 
  • കോട്ടയം - 0481 - 2561414 
  • എറണാകുളം സിറ്റി - 0484 - 2356044
  • എറണാകുളം റൂറൽ - 0484 - 2623399
  • തൃശൂർ - 0487 - 2441897
  • പാലക്കാട് - 0491 - 2504650 
  • മലപ്പുറം - 0483 - 2734830 
  • കോഴിക്കോട് സിറ്റി - 0495 - 2724070 & 2724143 
  • കോഴിക്കോട് റൂറൽ - 0496 - 2517767
  • വയനാട് - 0493 - 6206127
  • കണ്ണൂർ - 0497 - 2764046 
  • കാസറഗോഡ് - 04994 - 257591
  • കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം നമ്പറുകൾ - 0471 - 2463799, 9447071021
  • വാട്സാപ്പ് നമ്പർ - 8129562972

>

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ