ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്‍താല്‍ മുഴുവന്‍ പണവും തിരികെ; ഇതൊരു കിടിലന്‍ ആപ്പ്!

By Web TeamFirst Published Mar 5, 2020, 2:08 PM IST
Highlights

ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം നഷ്ടപെടാതെയുള്ള സൗജന്യ കാൻസലേഷൻ ഒരുക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ഡിസ്‌കവറി ആൻറ് ബുക്കിംഗ് എഞ്ചിനായ കൺഫേംടികെടി

ബാംഗളൂർ: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം നഷ്ടപെടാതെയുള്ള സൗജന്യ കാൻസലേഷൻ ഒരുക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ഡിസ്‌കവറി ആൻറ് ബുക്കിംഗ് എഞ്ചിനായ കൺഫേംടികെടി. ഇതോടെ  ട്രെയിൻ ബുക്കിംഗുകളിന്മേൽ സൗജന്യ ക്യാൻസലേഷൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആദ്യ പ്ലാറ്റ്‌ഫോമായി കമ്പനി മാറിയെന്ന് ബാംഗളൂർ ആസ്ഥാനമായ കൺഫേംടികെടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഈ സംരക്ഷണത്തിനായി ഓപ്റ്റ് ചെയ്യുമ്പോൾ, ഉപയോക്താക്കൾക്ക് ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത്  ഒരു ചോദ്യങ്ങളും ചോദിക്കപ്പെടാതെതന്നെ  പൂർണ്ണ റീഫണ്ടിനുള്ള അവകാശം ലഭിക്കും. സൗജന്യ ക്യാൻസലേഷൻ സംരക്ഷണം ഓപ്റ്റ് ചെയ്യുന്ന, ഉപയോക്താക്കൾക്ക് ട്രെയിൻ പുറപ്പെടുന്നതിന് 4മണിക്കൂർ മുമ്പ് വരെ അല്ലെങ്കിൽ ചാർട്ട് തയ്യാറാക്കുന്നതുവരെ തങ്ങളുടെ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനാവുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

തത്കാൽ യാത്രക്കാർക്കും ടിക്കറ്റ് റദ്ദാക്കുമ്പോൾ പൂർണ്ണ റീഫണ്ട് പ്രയോജനപ്പെടുത്താനാവും, എന്നാൽ നിലവിൽ കറൻറ് ബുക്കിംഗ് ടിക്കറ്റുകൾക്ക് സൗജന്യ ക്യാൻസലേഷൻ സംരക്ഷണം ബാധകമല്ല. ഭാഗിക റദ്ദാക്കലുകളുടെ കാര്യത്തിൽ, പൂർണ്ണ റീഫണ്ട് റദ്ദാക്കിയ യാത്രികൻറെ അടിസ്ഥാന യാത്രാ നിരക്കിനു തുല്യം മാത്രമായിരിക്കും.

കൺഫേംടികെടി, അവസാന നിമിഷ ബുക്കിംഗുകളിൽ പോലും ടിക്കറ്റ് ലഭിക്കുന്നതിനുള്ള മെച്ചപ്പെട്ട ഒരുസാദ്ധ്യത അതിൻറെ ഉപയോക്താക്കൾക്കു നൽകുന്നതിനായി, അത്യാധുനിക ഗ്രാഫ്-അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നതിന് ലഭ്യമായിട്ടുള്ള വിവിധ ക്വാട്ടകൾ വിനിയോഗിക്കുകയും ചെയ്യുന്നു. കൺഫേംടികെടി നിർദേശിക്കുന്ന ബദൽ യാത്രാ ഓപ്ഷനുകളിൽ അതേ ട്രെയിനിലുള്ള ഓപ്ഷനുകൾ,വ്യത്യസ്ത ട്രെയിനുകളിലുള്ള ഓപ്ഷനുകൾ, ട്രെയിനിൻറെയും ബസിൻറെയും കോമ്പിനേഷൻ എന്നിവ ഉൾപ്പെടുന്നു. നിലവിൽ ഈ പ്ലാറ്റ്‌ഫോം പ്രതിമാസം 5ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നല്കുകയും പ്രതിദിനം ഏകദേശം 30,000 ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചെയ്തുവരുന്നു. പ്ലാറ്റ്‌ഫോം ഇംഗ്ലീഷിലും, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, മലയാളം, ബംഗാളി എന്നീ മറ്റ് ഏഴ് പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.

പുതിയ സൗജന്യ ക്യാൻസലേഷൻ സംരക്ഷണത്തോടെ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഇനിമേൽ ക്യാൻസലേഷൻ പ്രോസസ്സിംഗ് ഫീസൊന്നും ഈടാക്കുന്നതല്ലെന്നും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നു വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് കൺഫേംടികെടിയിൽനിന്ന് പൂർണ്ണ റീഫണ്ട് പ്രയോജനപ്പെടുത്തുകയും, അങ്ങനെ ഒരു നിശ്ചിത തോതിൽ ഫ്‌ളെക്‌സിബിലിറ്റി അസ്വദിക്കുകയും ചെയ്യാമെന്നും കൺഫേംടികെടിയുടെ സഹ-സ്ഥാപകനും സി.ഇ.ഒ.യുമായ ദിനേശ്കുമാർ കോത പറഞ്ഞു,
 

click me!