പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; 70 വർഷത്തിലേറെയായി ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒടുവില്‍ പിടിയില്‍

Published : Jan 28, 2022, 01:54 PM ISTUpdated : Jan 28, 2022, 02:00 PM IST
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; 70 വർഷത്തിലേറെയായി ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒടുവില്‍ പിടിയില്‍

Synopsis

ബുൾവെൽ, റൈസ് പാർക്ക്, ഹൈബറി വെയ്ൽ പൊലീസ് ടീം തങ്ങളുടെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്. 


ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ (Nottingham) ബുൾവെല്ലിലെ ടെസ്‌കോ എക്‌സ്‌ട്രായ്‌ക്ക് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് സംഘം എതിരെ വന്ന വാഹനത്തെ കൈകാണിച്ച് നിര്‍ത്തി. ഡ്രൈവറോട് ലൈസന്‍സ് ( Driving license) ആവശ്യപ്പെട്ടു. ഡ്രൈവറുടെ മറുപടി കേട്ട പൊലീസ് ഞെട്ടി. 70 വർഷത്തിലേറെയായി ലൈസൻസോ ഇൻഷുറൻസുകളോ ഇല്ലാതെയാണ് താൻ വാഹനമൊടിക്കുന്നത് എന്നതായിരുന്നു അയാള്‍ പറഞ്ഞത്. 

1938-ൽ ജനിച്ച ഡ്രൈവർ, തനിക്ക് 12 വയസ്സ് മുതൽ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്നും ഇത്രയും കാലത്തിനിടയ്ക്ക് പൊലീസ് ഒരിക്കല്‍ പോലും തന്നെ തടഞ്ഞിട്ടില്ലെന്നും അയാള്‍ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബുൾവെൽ, റൈസ് പാർക്ക്, ഹൈബറി വെയ്ൽ പൊലീസ് ടീം തങ്ങളുടെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്. 

പൊലീസ് മറ്റൊന്ന് കൂടി കൂട്ടിചേര്‍ത്തു. ഇത്രയും കാലത്തിനിടെ അദ്ദേഹം ഒരിക്കല്‍ പോലും അപകടമുണ്ടാക്കിയിട്ടില്ല. ആര്‍ക്കും അയാളുടെ ഡ്രൈവിങ്ങിനിടെ പരിക്കേറ്റിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടമുണ്ടാക്കി ആര്‍ക്കും സാമ്പത്തികമായി ഒരു നഷ്ടവും അദ്ദേഹം വരുത്തിയിട്ടില്ല. പക്ഷേ , റോഡില്‍ ക്യാമറകളുടെ എണ്ണം കൂടി. അതിനാല്‍ ഏപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങള്‍ ക്യാമറയില്‍ അകപ്പെടും. അതുകൊണ്ട് നിങ്ങളുടെ രേഖകള്‍ എല്ലാം ശരിയാക്കിവയ്ക്കുക. കാരണം പല നാള്‍ ഒളിച്ചാലും ഒരുനാള്‍ നിങ്ങള്‍ പിടിക്കപ്പെടുക തന്നെ ചെയ്യും. 

 

 

PREV
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ