കെ.എസ്.ആർ.ടി.സി എറണാകുളം ബജറ്റ് ടൂറിസം സെൽ മെയ് മാസത്തെ മധ്യവേനൽ അവധിക്കാലം ആഘോഷമാക്കാൻ 30 വ്യത്യസ്ത ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. മലക്കപ്പാറ, ഗവി, മൂന്നാർ, വയനാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ പാക്കേജുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
കൊച്ചി: അവധിക്കാലം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി എറണാകുളം ബജറ്റ് ടൂറിസം സെൽ മെയ് മാസത്തേക്കുള്ള വിനോദയാത്രകളുടെ കലണ്ടർ പുറത്തിറക്കി. മെയ് മാസത്തെ മധ്യവേനൽ അവധിക്കാലം ആഘോഷമാക്കാൻ 30 വ്യത്യസ്ത ടൂർ പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായാണ് പാക്കേജുകൾ. മലക്കപ്പാറ, ഗവി, മൂന്നാർ, വയനാട്, ഗോവ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ ആകർഷകമായ പാക്കേജുകളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്ക യാത്രകളും പുലർച്ചെ 5:00 നും 6:00 നും ഇടയിൽ ആരംഭിച്ച് രാത്രി 11:00 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ 9496800024, 8289905075, 9656197395 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പാക്കേജുകളും നിരക്കുകളും
മെയ് 01 (വെള്ളി): മലക്കപ്പാറ (₹640) / വാഗമൺ - പരുന്തുംപാറ (₹760)
മെയ് 02 (ശനി): മൂന്നാർ - വട്ടവട (₹770) / ചതുരംഗപ്പാറ - മൂന്നാർ (₹670)
മെയ് 03 (ഞായർ): മറയൂർ - കാന്തല്ലൂർ (₹1410 - ജിപ്പ് സഫാരി ഉൾപ്പെടെ) / മാമലക്കണ്ടം - മൂന്നാർ (₹830)
മെയ് 04 (തിങ്കൾ): ഗവി - സത്രം (₹2320 - എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെ)
മെയ് 09 (ശനി): പുത്തൂർ സൂ - നിലമ്പൂർ മിനി ഊട്ടി (₹890) / മൂന്നാർ - വട്ടവട (₹770)
മെയ് 10 (ഞായർ): ഇടുക്കി - രാമക്കൽമേട് (₹670) / ഇലിക്കൽ കല്ല് - വാഗമൺ (₹560)
മെയ് 14 (വ്യാഴം): വയനാട് - 2 പകൽ / 3 രാത്രി യാത്ര (₹3830)
മെയ് 16 (ശനി): ആലപ്പുഴ ഹൗസ് ബോട്ട് (₹1360) / മറയൂർ - കാന്തല്ലൂർ (₹1410)
മെയ് 17 (ഞായർ): ചതുരംഗപ്പാറ - മൂന്നാർ (₹670) / മാമലക്കണ്ടം - മൂന്നാർ (₹830)
മെയ് 18 (തിങ്കൾ): ഗവി - സത്രം (₹2320 - എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെ)
മെയ് 20 (ബുധൻ): ഗോവ യാത്ര - 3 ദിവസത്തെ പാക്കേജ് (₹9500)
മെയ് 22 (വെള്ളി): സാംബ്രാണി കോടി - മൺറോ തുരുത്ത് കൊല്ലം ബോട്ടിംഗ് (₹2140)
മെയ് 23 (ശനി): മൂന്നാർ - വട്ടവട (₹770) / മലക്കപ്പാറ (₹640)
മെയ് 24 (ഞായർ): ഇടുക്കി - രാമക്കൽമേട് (₹670) / മറയൂർ - കാന്തല്ലൂർ (₹1410)
മെയ് 26 (ചൊവ്വാ): കേണിച്ചിറ ബാലി - വയനാട് (₹1930)
മെയ് 27 (ബുധൻ): മാമലക്കണ്ടം - മൂന്നാർ (₹830) / മൂന്നാർ - വട്ടവട (₹770)
മെയ് 30 (ശനി): വാഗമൺ - പരുന്തുംപാറ (₹760) / പുത്തൂർ സൂ - നിലമ്പൂർ മിനി ഊട്ടി (₹890)
മെയ് 31 (ഞായർ): ചതുരംഗപ്പാറ - മൂന്നാർ (₹670) / കോഴിക്കോട് കടലുണ്ടി - ബേപ്പൂർ (₹1430)