യൂറോപ്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാം, ഗ്രാൻഡ്‌ സൺ‌ഡേ ബ്രഞ്ചുമായി ഹയാത്ത് കൊച്ചി ബോൾഗാട്ടി

Published : Sep 28, 2019, 09:58 AM ISTUpdated : Sep 28, 2019, 10:14 AM IST
യൂറോപ്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാം, ഗ്രാൻഡ്‌ സൺ‌ഡേ ബ്രഞ്ചുമായി ഹയാത്ത് കൊച്ചി ബോൾഗാട്ടി

Synopsis

പാൻ ഫ്രൈഡ് ലാംബ് ചോറിസോ, ഡക്ക് ടോർടെല്ലിനി, പിസ്സ ടോസ്‍കാന, വുഡ് ഫയർ റോസ്റ്റ് ചിക്കൻ, ബീഫ് ടോർനെഡോസ് തുടങ്ങിയ സിഗ്നേച്ചർ വിഭവങ്ങൾ. കൂടാതെ  വിപുലമായ ഡെസേർട്ട് ഗാലറിയും 

കൊച്ചി: ഗ്രാൻഡ്‌ ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ സെപ്റ്റംബർ 29മുതൽ ഞായറാഴ്‍ചകളിൽ ഗ്രാൻഡ്‌ സൺ‌ഡേ ബ്രഞ്ച് സംഘടിപ്പിക്കുന്നു. റൂഫ് ടോപ്പിലുള്ള കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രിൽ റെസ്റ്റോറന്റിലാണ് ക്ലാസിക് കൊളോണിയൽ വിഭവങ്ങളടങ്ങിയ ബ്രഞ്ച് ലഭ്യമാകുകയെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുഹൃത്തുക്കളുമായും കുടുംബവുമായും ഒരു  മികച്ച ദിവസം ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് ഷെഫ് ഹെർമൻ ഗ്രോസ്ബിച്ലർ തിരഞ്ഞെടുത്ത യൂറോപ്യൻ വിഭവങ്ങളും പാനീയങ്ങളുമാകും ഈ പ്രത്യേക ബ്രഞ്ച് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാൻ ഫ്രൈഡ് ലാംബ് ചോറിസോ, ഡക്ക് ടോർടെല്ലിനി, പിസ്സ ടോസ്കാന, വുഡ് ഫയർ റോസ്റ്റ് ചിക്കൻ, ബീഫ് ടോർനെഡോസ് തുടങ്ങിയവയാണ്  മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സിഗ്നേച്ചർ വിഭവങ്ങൾ. കൂടാതെ  വിപുലമായ ഡെസേർട്ട് ഗാലറിയും ബ്രഞ്ചിൽ ലഭിക്കും. 

തിരഞ്ഞെടുത്ത പാനീയങ്ങൾ പരിധിയില്ലാതെ ആസ്വദിക്കാം. സ്വിമ്മിംഗ് പൂളിലേക്കുള്ള കോംപ്ലിമെന്ററി ആക്സസും ബ്രഞ്ച് നൽകുന്നുണ്ട്. സംവേദനാത്മകമായ കളികളും  രസകരമായ പ്രവർത്തനങ്ങളുമായി കുട്ടികൾക്കുവേണ്ടി  ഒരു പ്രത്യേക ഇൻഡോർ പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ 29 മുതൽ എല്ലാ ഞായറാഴ്‍ചകളിലും രാവിലെ 11.30മുതൽ വൈകീട്ട് 3വരെയാകും ബ്രഞ്ച് ലഭ്യമാകുക. 2,222രൂപയാണ് നിരക്ക്. 

PREV
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'