ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സര്‍വീസുമായി റെയിൽവേ; ബെംഗളൂരു - ഋഷികേശ് സ‍‍ര്‍വീസ് ജൂൺ 19ന് ആരംഭിക്കും

Published : Jun 16, 2025, 02:37 PM IST
Train

Synopsis

ഉത്തരാഖണ്ഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഏറെ ​ഗുണകരമാകുന്ന സര്‍വീസാണ് ആരംഭിക്കുന്നത്. 

ബെം​ഗളൂരു: കർണാടകയിലെ ബെംഗളൂരുവിനും ഉത്തരാഖണ്ഡിലെ ഋഷികേശിനുമിടയിൽ ആദ്യമായി നേരിട്ട് സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. 2025 ജൂൺ 19ന് ട്രെയിൻ സർവീസ് ആരംഭിക്കും. ട്രെയിൻ നമ്പർ 06597/06598 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സർവീസ് ഉത്തരാഖണ്ഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഏറെ ​ഗുണകരമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.

യശ്വന്ത്പൂർ-ഋഷികേശ് എക്സ്പ്രസ് സ്പെഷ്യൽ (06597) ജൂൺ 19, 26, ജൂലൈ 3 തീയതികളിൽ രാവിലെ 7 മണിക്ക് ബെംഗളൂരുവിലെ യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:20 ന് ഋഷികേശിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06598 ജൂൺ 21, 28, ജൂലൈ 5 തീയതികളിൽ വൈകുന്നേരം 5:55 ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 7:45 ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും. നാഗ്പൂർ, ഭോപ്പാൽ, ആഗ്ര, ഹരിദ്വാർ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക.

എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ അൺറിസർവ്ഡ് കോച്ചുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത യാത്രക്കാർക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങൾ ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺബോർഡ് കാറ്ററിംഗ് സേവനങ്ങളും ഇ-കാറ്ററിംഗ് ഓപ്ഷനുകളും ട്രെയിനിൽ ലഭ്യമാകും. യാത്രക്കാർക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായി വലിയ ജനാലകളാണ് നൽകിയിരിക്കുന്നത്.

മണിക്കൂറിൽ 130 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവധി വേ​ഗത. യശ്വന്ത്പൂർ-ഋഷികേശ് എക്സ്പ്രസ് സ്പെഷ്യലിനുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലോ ബുക്ക് ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

ലാൻഡിംഗിന് എത്തിയത് ഒരേ സമയത്ത്, നേപ്പാളിൽ റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ തകർന്നു, ഒരാൾ കൊല്ലപ്പെട്ടു
വിമാനയാത്രയ്ക്ക് ചെലവേറും? ഇന്ധനവിലയിൽ വൻ വർധന; ലിറ്ററിന് 137 രൂപ