സഞ്ചാരികള്‍ക്ക് രുചിയൂറും വിഭവങ്ങളുമായി കൊങ്കൺ ഭക്ഷണോത്സവം കൊച്ചിയില്‍

Published : May 11, 2019, 03:53 PM IST
സഞ്ചാരികള്‍ക്ക് രുചിയൂറും വിഭവങ്ങളുമായി കൊങ്കൺ ഭക്ഷണോത്സവം കൊച്ചിയില്‍

Synopsis

കൊങ്കൺ മേഖലയിലെ സ്വാദേറും വിഭവങ്ങളായ കൂർഗി പോർക്ക്‌ റോസ്റ്റ്,  മാപ്പിള മീൻ ബിരിയാണി, ഗോവൻ പ്രോൺ കറി, പോംഫ്രറ്റ് റിഷേഡോ, മട്ടൻ റസ്സാ തുടങ്ങിയവ ലഭ്യമാകും

കൊച്ചി: ഹോട്ടൽ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഇൻഫോപാർക്കിൽ കൊങ്കൺ ഫുഡ്‌ ഫെസ്റ്റിവൽ ആരംഭിച്ചു. ഫ്ലേവേഴ്സ് ഓഫ് കൊങ്കൺ എന്നപേരിൽ മെയ്‌ 10ന് ആരംഭിച്ച ഫുഡ്‌ ഫെസ്റ്റിവൽ മെയ്‌ 19വരെ നീണ്ടു നിൽക്കും.

ഹോട്ടൽ  ഷെറാട്ടണിലെ ഓൾ സ്‌പൈസ് റെസ്റ്റോറന്റിലാണ് ഫ്ലേവേഴ്സ് ഓഫ് കൊങ്കൺ ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന കൊങ്കൺ  വിഭവങ്ങളാണ് ഫ്ലേവേഴ്സ് ഓഫ് കൊങ്കൺന്റെ പ്രത്യേകത. ഉച്ചഭക്ഷണത്തിന് രുചികരമായ താലി,  ഡിന്നറിന് അലാകട്ടേ എന്നിങ്ങനെ വിഭവങ്ങൾ ആസ്വദിക്കാം.

കൊങ്കൺ മേഖലയിലെ സ്വാദേറും വിഭവങ്ങളായ കൂർഗി പോർക്ക്‌ റോസ്റ്റ്,  മാപ്പിള മീൻ ബിരിയാണി, ഗോവൻ പ്രോൺ കറി, പോംഫ്രറ്റ് റിഷേഡോ,  മട്ടൻ റസ്സാ തുടങ്ങിയവ ലഭ്യമാകും.  ഉച്ചക്ക് 12.30മുതൽ 3മണിവരെ ലഞ്ചും,  വൈകീട്ട് 7മുതൽ 11വരെ ഡിന്നറും ലഭ്യമാകും.  കൂടാതെ 20ശതമാനം ഇളവുകളും നേടാം.  കൂടുതൽ വിവരങ്ങൾക്ക്  0484-7160000

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ