'അത്രമേൽ മനോഹരം', ഗോൾഡൻ ടെമ്പിളിലെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ

Published : Nov 06, 2023, 10:48 PM ISTUpdated : Nov 06, 2023, 10:51 PM IST
'അത്രമേൽ മനോഹരം', ഗോൾഡൻ ടെമ്പിളിലെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ

Synopsis

ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് ഇവിടുത്തെ പ്രധാന വരുമാനമെന്ന് ചൂണ്ടികാട്ടിയ സാദിഖലി, ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷൻമാർ) ഈ ടിബറ്റനുകളെന്നും വിവരിച്ചു

ബെംഗളൂരു: കുടകിലെ ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചതിന്‍റെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കേന്ദ്രത്തിന്‍റെ ജനറൽ സെക്രട്ടറി ഭൂട്ടാൻ കാരനായ കർമ്മശ്രീയാണ് കുടകിലെ ഗോൾഡൻ ടെമ്പിളിൽ സ്വീകരിച്ചതെന്ന് പറഞ്ഞ സാദിഖലി തങ്ങൾ ഇവിടുത്തെ വിശേഷങ്ങളെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെ വാചാലനായി. ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് ഇവിടുത്തെ പ്രധാന വരുമാനമെന്ന് ചൂണ്ടികാട്ടിയ സാദിഖലി, ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷൻമാർ) ഈ ടിബറ്റനുകളെന്നും വിവരിച്ചു.

നാളെത്തെ വിദ്യാഭ്യാസ ബന്ദിൽ വ്യക്തത വരുത്തി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, എല്ലാ ജില്ലകളിലും പ്രതിഷേധം ശക്തമാക്കും

സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ 

കുടകിലെ Golden Temple സന്ദർശിച്ചു.
ചൈനാ ടിബറ്റ് പ്രശ്നത്തെതുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും , കർണാടകയിലെ ഹുബ്ലി, കൂർഗ് മേഖലകളിലും സ്ഥലം വിട്ടു നൽകി.
കൂർഗിൽ കുശാൽ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്.
ഗോൾഡൻ ടെമ്പിൾ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയർ സെക്കണ്ടറി സ്കൂൾ, റസിഡൻഷ്യൽ സ്കൂൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയവ അവർ നടത്തുന്നുണ്ട്.
ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം ടൂറിസ്റ്റുകൾ നിത്യസന്ദർശകരാണ്.
ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് ( ധ്യാന പുരുഷൻമാർ ) ഈ ടിബറ്റൻ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാർ.
കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി ഭൂട്ടാൻ കാരനായ കർമ്മശ്രീ ഞങ്ങളെ സ്വീകരിച്ചു.
ഈ സമുഛയത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യാ ഗവൺമെൻറിനാണ്.

അതേസമയം മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ ഗോൾഡൺ ടെമ്പിൾ സന്ദർശനത്തിൻ്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. അത്രമേൽ മനോഹരമായ സന്ദർശനം എന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്. ഗോൾഡൺ ടെമ്പിളിലെ വിശേഷങ്ങൾ അറിയാനായതിലെ സന്തോഷവും പങ്കുവയ്ക്കുന്നവർ കുറവല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..